Posted By user Posted On

കുവൈത്തില്‍ 41,000 കുട്ടികള്‍ വാക്സിന്‍ രജിസ്ട്രേഷന്‍ നടത്തി

കുവൈത്ത് സിറ്റി: രാജ്യത്ത് കോവിഡ് 19 നെതിരായ വാക്സിന്‍ ലഭിക്കുന്നതിനായി ഇതുവരെ 41,000 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. റിസർവേഷൻ പ്ലാറ്റ്‌ഫോമിൽ വാക്‌സിൻ സ്വീകരിക്കാനായി  രജിസ്റ്റർ ചെയ്ത 5 വയസിനും 12 വയസിനും ഇടയിൽ പ്രായമുള്ള കുട്ടികളുടെ എണ്ണം 41,000 ആയി.  രജിസ്റ്റർ ചെയ്തവർക്ക് വാക്സിൻ ലഭിച്ചാലുടന്‍ തന്നെ വാക്സിനേഷൻ നൽകും. 5 നും 12 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്‌സിനേഷൻ നൽകുന്നതിന്, ജനുവരി ആദ്യം തന്നെ വാക്സിന്‍ എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Dyvl3E1uf5U1RxRyxOBrdt

കുട്ടികള്‍ സ്‌കൂളുകളിലും കിന്റർഗാർട്ടനുകളിലും പോകുന്നതിനാൽ, വീടുകളിലെ മുതിർന്നവരിലേക്ക് അണുബാധ പകരുന്നതിനുള്ള സ്രോതസായി മാറും എന്നതിനാല്‍ ഈ ഗ്രൂപ്പിന് പ്രതിരോധ കുത്തിവയ്പ്പ് നൽകേണ്ടത്തിന്റെ ആവശ്യകത നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് മ്യൂട്ടേറ്റഡ് “ഒമിക്‌റോൺ” സ്‌ട്രെയിന് ബാധിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ആരോഗ്യവകുപ്പ് അധികൃതർ ജാഗ്രതാ നിർദേശം നൽകിയ പശ്ചാത്തലത്തിൽ, ഡിസംബർ 26 മുതൽ ജനുവരി 31 വരെ ആരോഗ്യവകുപ്പ്  ജീവനക്കാർക്ക് അവധി നൽകുന്നത് ആരോഗ്യ മന്ത്രാലയം നിർത്തിവച്ചു. ആഗോള എപ്പിഡെമിയോളജിക്കൽ സാഹചര്യവും നിലവിലെ ഘട്ടത്തിൽ “ഓമിക്റോണിന്റെ” വ്യാപനത്തിന്റെ ഫലമായുണ്ടായ സംഭവവികാസങ്ങളും കണക്കിലെടുത്താണിത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Dyvl3E1uf5U1RxRyxOBrdt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *