ലാപ്ടോപ്പിനെ നശിപ്പിക്കുന്ന ചില തെറ്റായ ശീലങ്ങള്‍, ഇവ ചെയ്യല്ലേ..
ലാപ്ടോപ്പിനെ നശിപ്പിക്കുന്ന ചില തെറ്റായ ശീലങ്ങള്‍, ഇവ ചെയ്യല്ലേ..
പുതിയ കാലത്ത് ലാപ്ടോപ്പ് ഉപയോഗിക്കാത്തവര്‍ വളരെ കുറവാണ്. ജോലി ആവശ്യത്തിന് മാത്രമല്ല, ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ സാധാരണമായതോടെ വിദ്യാര്‍ഥികളുടെ പഠനാവശ്യത്തിനും ലാപ്ടോപ്പ് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ശ്രദ്ധയോടെ ഉപയോഗിച്ചില്ലെങ്കില്‍ വളരെ പെട്ടെന്ന് തന്നെ കേടുപാടുകള്‍ സംഭവിക്കാന്‍ സാധ്യതയുള്ള ഒന്നാണ് ലാപ്‌ടോപ്പ്. ഇവ പരിഹരിക്കാനായി വലിയ തുക ചെലവഴിക്കേണ്ടാതായും വരും. അതിനാല്‍ പതിവായി അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന ചില സാധാരണമായ തെറ്റുകള്‍ അറിഞ്ഞിരിക്കാം. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Dyvl3E1uf5U1RxRyxOBrdt
- കീ ബോര്‍ഡ് റഫ് യൂസ് ചെയ്യുന്നത്:
എത്ര വിലകൂടിയ ലാപ്ടോപ്പ് ഉപയോഗിച്ചാലും കീബോര്‍ഡിന് വളരെ പെട്ടെന്ന് തന്നെ കേടുപാടുകള്‍ സംഭവിക്കാറുണ്ട്. പ്രധാന കാരണം അശ്രധമായ ഉപയോഗ രീതിയാണ്. കൂടുതല്‍ ബലം പ്രയോഗിച്ച് കീ പ്രസ് ചെയ്യുന്നത് ക്രമേണ കീബോര്‍ഡ് നശിക്കാന്‍ കാരണമാകും. കഴിയുമെങ്കില്‍ ഒരു എക്സ്റ്റെണല്‍ കീ ബോര്‍ഡ് വാങ്ങി ഉപയോഗിക്കുന്നത് വഴി ഇത് ഒഴിവാക്കാം. ഇതുപോലെ തന്നെ കീബോര്‍ഡില്‍ വെള്ളം പോലുള്ളവ വീഴുന്നതും ഇതിന്‍റെ ലൈഫ് ഇല്ലാതാക്കും. അതിനാല്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളില്‍ സുലഭമായ കീ ബോര്‍ഡ് സ്കിന്‍ ഉപയോഗിക്കുന്നതും ഗുണം ചെയ്യും.
- അപ്ഡേഷന്‍ ചെയ്യാതിരിക്കുന്നത്:
ലാപ്ടോപ്പ് നിശ്ചിത ഇടവേളകളില്‍ അപ്ഡേറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്. അതത് സമയത്ത് ഇതിനുള്ള നോട്ടിഫിക്കേഷന്‍ ലഭിക്കുകയും ചെയ്യും. എന്നാല്‍ കൃത്യ സമയത്ത് അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ അത് നിങ്ങളുടെ ലാപ്ടോപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Dyvl3E1uf5U1RxRyxOBrdt
- ബെഡില്‍ ലാപ്ടോപ്പ് ഉപയോഗിക്കുന്നത്:
പലരുടെയും ശീലമാണ് ബെഡ്, പില്ലോ, അല്ലെങ്കില്‍ സോഫ പോലുള്ളവയില്‍ വെച്ച് ലാപ്ടോപ്പ് ഉപയോഗിക്കുന്നത്. എന്നാല്‍ വളരെ പെട്ടെന്ന് തന്നെ നിങ്ങളുടെ ലാപ്ടോപ്പ് നശിക്കാന്‍ ഇത് കാരണമാകും. കാരണം ലാപ്ടോപ്പിന്‍റെ ഹീറ്റ് കണ്ട്രോള്‍ ചെയ്യുന്നതിനുള്ള ഫാന്‍ ലാപ്ടോപ്പിന്റെ അടിവശത്തയാണുള്ളത്. ഇത്തരം സ്ഥലങ്ങളില്‍ വെച്ച് ഉപയോഗിക്കുമ്പോള്‍ വായുസഞ്ചാരം തടസപ്പെടുകയും കൂളിംഗ് സംവിധാനം ഫലപ്രദമായി പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യും. അതിനാല്‍ എല്ലായ്പ്പോഴും ടേബിള്‍ പോലെ കട്ടിയുള്ള പ്രതലത്തില്‍ വെച്ച് മാത്രം ഉപയോഗിക്കാം.
- രാത്രി മുഴുവന്‍ ചാര്‍ജ്ജ് ചെയ്യുന്നത്:
ലാപ്ടോപ് ചാര്‍ജ് ചെയ്യാന്‍ ഏറ്റവും നല്ല സമയം രാത്രിയാണെന്ന് കരുതുന്നവരുണ്ട്. എന്നാല്‍ രാത്രി മുഴുവന്‍ ചാര്‍ജ് ചെയ്യുമ്പോള്‍ അമിതമായി ചാര്‍ജ്ജ് ആവുകയും ഇത് ലാപ്ടോപ്പ് ബാറ്ററിയ്ക്ക് വളരെ വേഗം കേടുപാടുകള്‍ സംഭവിക്കുന്നതിന് കാരണമാകുകയും ചെയ്യും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Dyvl3E1uf5U1RxRyxOBrdt
- ഭാരമുള്ള വസ്തുക്കള്‍ മുകളില്‍ വെക്കുന്നത്:
ഒരിക്കലും ഭാരമുള്ള വസ്തുക്കള്‍ ലാപ്ടോപ്പിന് മുകളില്‍ വെക്കരുത്. ഒരു മൊബൈലിന്റെ ഭാരമുള്ള വസ്തു പോലും ഇതിനു മുകളില്‍ വെക്കാതിരിക്കുന്നതാണ് ഉചിതം. കാരണം ഇങ്ങനെ ചെയ്യുന്നത് ലാപ്ടോപ്പിന്‍റെ ഡിസ്പ്ലേക്ക് കേടുപാടുകള്‍ വരുത്തും.
- ആന്‍റി വൈറസ് ഉപയോഗിക്കാതിരിക്കുന്നത്:
ലാപ്ടോപ്പ് ഉപയോഗിക്കുന്നവര്‍ പല തരത്തിലുള്ള വെബ്സൈറ്റുകള്‍ ഓപണ്‍ ചെയ്യാറുണ്ട്. ഇന്റര്‍ നെറ്റ് ഉപയോഗിക്കുന്നതിനാല്‍ വൈറസ് കയറാനുള്ള സാധ്യതയും കൂടുതലാണ്. ഇത് നിങ്ങളുടെ സിസ്റ്റത്തെ പൂര്‍ണമായും നശിപ്പിച്ചേക്കാം. അതിനാല്‍ ലാപ് ഉപയോഗിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ ഒരു നല്ല ആന്‍റി വൈറസ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിക്കുക. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Dyvl3E1uf5U1RxRyxOBrdt
Comments (0)