കുവൈത്തിലേക്ക് മരുന്നുകള്‍ കൊണ്ടുവരരുത് – ഇന്ത്യന്‍ അംബാസിഡര്‍
കുവൈത്ത് സിറ്റി: ഇന്ത്യയില്‍ നിന്ന് വരുമ്പോള്‍ കുവൈത്തിലേക്ക് മരുന്നുകള്‍ കൈവശം വെക്കരുതെന്ന് ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ്. പല തരത്തിലുള്ള മരുന്നുകള്‍ കൈവശം വെക്കുന്നതുമായി ബന്ധപ്പെട്ട കേസുകള്‍ ഈയിടെ വര്‍ധിച്ചു വരുന്നത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച ഓപ്പണ്‍ ഹൗസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മരുന്നുകള്‍ കൈവശം വെച്ചതുകൊണ്ട് മാത്രം സംശയാസ്പദമായ സാഹചര്യം സൃഷ്ടിക്കപ്പെടുകയും ഇവര്‍ക്ക് കുറച്ചു ദിവസമെങ്കിലും ഡിറ്റന്‍ഷന്‍ തടങ്കലില്‍ കഴിയേണ്ട അവസ്തയുണ്ടാകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IiEP0ZJI6lJK9lQIPc2L0Oകുവൈത്തിലെത്തുന്ന മിക്ക യാത്രക്കാരെയും ഇക്കാരണത്താല്‍ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെക്കുന്ന സ്ഥിതിവിശേഷം പതിവ് സംഭാവമാകുകയാണ്. നാട്ടില്‍ നിന്ന് വരുമ്പോള്‍ മരുന്നുകള്‍ ഒന്നും തന്നെ കൈവശം വെക്കേണ്ടതില്ലെന്നും ആവശ്യത്തിനുള്ള എല്ലാ മരുന്നുകളും കുവൈത്തില്‍ തന്നെ ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാട്ടില്‍ നിന്ന് തിരിച്ചുവരുന്ന സമയത്ത് മരുന്നുകള്‍ കൈവശം വെക്കുന്നത് സംബന്ധിച്ച കേസുകള്‍ ധാരാളം കണ്ടുവരുന്നുവെന്നും ഇവ പരിഹരിക്കുന്നതിനായി എല്ലായ്പ്പോഴും എംബസി ഇടപെട്ടുകൊണ്ടിരിക്കുകയാണ്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IiEP0ZJI6lJK9lQIPc2L0O
Comments (0)