വാട്സാപ്പ്ചാറ്റ് നഷ്ടപ്പെടുത്താതെ ഫോണ്‍ നമ്പര്‍ മാറ്റണോ? വഴിയുണ്ട്
നിലവില്‍ വാട്സാപ്പ് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫോണ്‍ നമ്പര്‍ മാറ്റി, പുതിയ ഫോണില്‍ വാട്സാപ്പ് തുടങ്ങുമ്പോള്‍ എല്ലാവരും അനുഭവിക്കുന്ന പ്രശ്നമാണ് അതുവരെയുള്ള ചാറ്റ് നഷ്ടമാകുന്നത്. എന്നാല്‍ വിവരങ്ങള്‍ ഒന്നും നഷ്ടമാകാതെ ചാറ്റ് മുഴുവന്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ ഫോണ്‍ നമ്പറുകള്‍ മാറ്റുന്നതിന് ഒരു മാര്‍ഗമുണ്ട്. ആന്‍ഡ്രോയിഡിലും ഐ.ഒഎസിലും ഈ ഓപ്ഷന്‍ ലഭ്യമാണ്. പുതിയ നമ്പര്‍ ഉയോഗിക്കേണ്ട സാഹചര്യങ്ങളില്‍ എല്ലാം ഇത് ഉപകാരപ്രദമാകും. വണ്‍ ടൈം പാസ് വേര്‍ഡ് നല്‍കേണ്ടതിനാല്‍ സിം കാര്‍ഡ് സജീവമാക്കുകയും ഒരു നെറ്റ്വര്‍ക്ക് കണക്ഷന്‍ ഉണ്ടായിരിക്കുകയും വേണം. വാട്സ്ആപ്പ് രജിസ്റ്റര്‍ ചെയ്ത നമ്പര്‍ മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ ഇങ്ങനെയാണ്:കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IiEP0ZJI6lJK9lQIPc2L0O
- വാട്ട്‌സ്ആപ്പ് തുറന്ന് സെറ്റിംഗ്‌സിലേയ്ക്ക് (Settings) പോകുക. ശേഷം അക്കൗണ്ട് തുറന്ന് change number എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. തുടര്‍ന്ന്, മുകളില്‍ കാണുന്ന Next ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.ആദ്യ നമ്പറും പുതിയ നമ്പറുകളും നല്‍കാന്‍ ആവശ്യപ്പെടുന്ന സമയത്ത് Next ഓപ്ഷന്‍ ടാപ്പുചെയ്യുക. നിങ്ങളുടെ തീരുമാനത്തെ അടിസ്ഥാനപരമായി സ്ഥിരീകരിക്കുന്ന ഒരു പുതിയ മെസേജ് (Message) ലഭിക്കും. ഈ ഘട്ടത്തില്‍, നമ്പര്‍ മാറ്റത്തെക്കുറിച്ച് കോണ്‍ടാക്റ്റുകളെ അറിയിക്കണോ എന്ന് ഉപയോക്താക്കളോട് ചോദിക്കും.ഇവിടെ, ഉപയോക്താക്കള്‍ക്ക് – All contact, contacts I have, Custom എന്നിവയില്‍ ഏതെങ്കിലും തിരഞ്ഞെടുക്കാം. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IiEP0ZJI6lJK9lQIPc2L0O
ശേഷം done എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
ഈ രീതിയില്‍ ചെയ്തുകഴിഞ്ഞാല്‍, വാട്ട്സ്ആപ്പ് റീസ്റ്റാര്‍ട്ട് (Restart) ആവുകയും പുതിയ രജിസ്റ്റര്‍ ചെയ്ത നമ്പറില്‍ ഒരു OTP ആവശ്യപ്പെടുകയും ചെയ്യും. ഈ രീതിയില്‍, എല്ലാ ചാറ്റുകളും നിലനില്‍ക്കും, എന്നാല്‍ നിങ്ങളുടെ നമ്പര്‍ മാത്രം മാറ്റപ്പെടും. നാട്ടിലും വിദേശത്തും നമ്പരുകള്‍ മാറി ഉപയോഗിക്കേണ്ടി വരുന്ന പ്രവാസികള്‍ക്ക് ഏറെ ഉപകാരപ്രദമാണ് ഈ ഫീച്ചര്‍. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IiEP0ZJI6lJK9lQIPc2L0O
Comments (0)