Posted By user Posted On

സ്ത്രീകള്‍ക്ക് സൈന്യത്തില്‍ അവസരം, ആദ്യ ദിനം രജിസ്റ്റര്‍ ചെയ്തത് 137 പേര്‍

കുവൈത്ത് സിറ്റി: സൈനിക സേവനത്തിൽ ചേരാൻ ആഗ്രഹിക്കുന്ന വനിതകള്‍ക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ച ആദ്യ ദിനം തന്നെ 137 പേര്‍ രജിസ്റ്റര്‍ ചെയ്തു. കുവൈത്ത് ആർമിയിലെ മോറൽ ഗൈഡൻസ് ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ കേണൽ മുഹമ്മദ് ആബെൽ അൽ-അവാദിയാണ് ഇക്കാര്യം പറഞ്ഞത്. 2022 ജനുവരി 2 വരെ തുടരുന്ന രജിസ്ട്രേഷൻ ചെയ്യാനുള്ള സമയ പരിധി. വനിതകള്‍ക്ക് നോൺ-കമ്മീഷൻഡ് ഓഫീസർമാരായും മറ്റ് വിഭാഗങ്ങളിലും സൈനിക സേവനത്തിൽ ചേരാന്‍ കഴിയും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IiEP0ZJI6lJK9lQIPc2L0O

കുവൈറ്റ് ഭരണഘടന അനുശാസിക്കുന്ന നീതിയുടെയും സമത്വത്തിന്റെയും തത്വം കൈവരിക്കാനുള്ള പദ്ധതിയുമായി മന്ത്രാലയം മുന്നോട്ട് പോകുകയാണെന്ന് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹമദ് ജാബർ അൽ-അലി അൽ-സബാഹ് പ്രസ്താവനയിൽ പറഞ്ഞു. കാലിബ്രേഷൻ വർക്ക്‌ഷോപ്പിലെ വിവിധ സാങ്കേതിക വിഭാഗങ്ങളിലെ സ്ത്രീ തൊഴിലാളികളുടെ പ്രയത്‌നത്തിലും അവരുടെ ശാസ്ത്രീയ കഴിവിലും സാങ്കേതിക വൈദഗ്ധ്യത്തിലും അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു, കാലിബ്രേഷൻ മേഖലയിലെ ആധുനിക സാങ്കേതികവിദ്യയുടെ ഏറ്റവും പുതിയ കണ്ടെത്തലുകൾക്കൊപ്പം സഞ്ചരിക്കാൻ സ്ത്രീകള്‍ പ്രാപ്തരാണെന്നും അദ്ദേഹം പറഞ്ഞു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IiEP0ZJI6lJK9lQIPc2L0O

Comments (0)

Leave a Reply

Your email address will not be published. Required fields are marked *