Posted By user Posted On

ആറു മാസത്തിനിടെ കുവൈത്തില്‍ 221 ബാങ്ക് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്തു

കുവൈത്ത് സിറ്റി: ഈ വര്‍ഷം ആദ്യ ആറു മാസത്തിനിടെ കുവൈത്തില്‍ 221 ബാങ്ക് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്തതായി റിപ്പോര്‍ട്ട്. കുവൈത്തികള്‍, വിദേശികള്‍ എന്നിവരുള്‍പ്പെടെ 215 പേരുടെ  ബാങ്ക് അക്കൗണ്ടുകളാണ് ക്ലോസ് ചെയ്തത്. ഏകദേശം 9.4 മില്യൺ ദിനാർ ന്‍റെ ഡഡ് ചെക്കുകൾ നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ് പുറത്തിറക്കിയ ഔദ്യോഗിക കണക്കുകൾ പ്രകാരം, ബാലൻസ് ഇല്ലാതെ ഇഷ്യൂ ചെയ്ത ചെക്കുകളുടെ എണ്ണം കുറയുകയും അക്കൗണ്ടുകൾ ക്ലോസ് ചെയ്യുകയും ചെയ്തു. ബാലൻസ് ഇല്ലാതെ ചെക്ക് നൽകുകയും അക്കൗണ്ട് ക്ലോസ് ചെയ്യുകയും ചെയ്ത പൗരന്മാരുടെയും താമസക്കാരുടെയും എണ്ണത്തിൽ, കൊറോണ കാലത്തെ അപേക്ഷിച്ച് ഓപ്പണിംഗ് കാലയളവിൽ 40% കുറഞ്ഞുവെന്നും അധികൃതര്‍ പറഞ്ഞു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IiEP0ZJI6lJK9lQIPc2L0O

Comments (0)

Leave a Reply

Your email address will not be published. Required fields are marked *