ജഹ്റ നേച്ചര്‍ റിസര്‍വ് നാളെ സന്ദര്‍ശകര്‍ക്കായി തുറക്കും
കുവൈത്ത് സിറ്റി: ജഹ്റ നേച്ചര്‍ റിസര്‍വ് പൊതുജനങ്ങള്‍ക്കായി നാളെ തുറന്നു കൊടുക്കും. പ്രവേശനം ആഗ്രഹിക്കുന്നവര്‍ എന്‍വിയോണ്‍മെന്‍റ് പബ്ലിക് അതോറിറ്റിയുടെ അപ്പോയിന്റ്മെന്റ് പ്ലാറ്റ്ഫോം വഴി അപേക്ഷിക്കണം. 18 ചതുരശ്ര കിലോമീറ്റര്‍ ഏരിയയിലാണ് ജഹ്റ റിസര്‍വ് സ്ഥിതി ചെയ്യുന്നത്. പ്രാദേശിക, ദേശാടന വിഭാഗത്തിലുള്ള ഏകദേശം 250 ഇനം പക്ഷികളെ ഇവിടെ കാണാന്‍ കഴിയും. മാത്രമല്ല, ധാരാളം ജലാശയങ്ങള്‍ ഉള്ളതിനാല്‍ വിവിധ മത്സ്യങ്ങളും ഉരഗ ജീവികളും ഇവിടെ സ്ഥിരം കാഴ്ചയാണ്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JAAtTcQ4NyIDjXd32tnGQe
എന്‍വിയോണ്‍മെന്‍റ് പബ്ലിക് അതോറിറ്റി 1987 ലാണ് ജഹ്റ നേച്ചര്‍ റിസര്‍വ് സ്ഥാപിച്ചത്. ജഹ്റ ഏരിയയിലെ തനതായ പക്ഷികള്‍ക്കും ദേശാടന പക്ഷികള്‍ക്കും സംരക്ഷണം ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത് പരിപാലിച്ചുകൊണ്ടിരിക്കുന്നത്. ഇതിനായി പ്രകൃതിദത്തമായ രീതിയില്‍ തന്നെ ജഹ്റ ഏരിയ നിലനിര്‍ത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മറ്റ് പലയിടത്തും കാണാന്‍ കഴിയാത്ത അപൂര്‍വയിനം പക്ഷികളും ജീവജാലങ്ങള്‍ക്കും സ്വര്‍ഗ്ഗ തുല്ല്യമാണ് ജഹ്റ നേച്ചര്‍ പാര്‍ക്ക്. വിവിധയിനം കടല്‍ പക്ഷികളും അപൂര്‍വ സസ്യങ്ങളുമെല്ലാം ഇവിടെ കാണാന്‍ കഴിയും. പ്രകൃതി സൗന്ദര്യവും വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫിയും ഇഷ്ടപ്പെടുന്നവര്‍ നിര്‍ബന്ധമായും സന്ദര്‍ശിച്ചിരിക്കേണ്ട ഒരിടം തന്നെയാണ് ജഹ്റ നേച്ചര്‍ പാര്‍ക്ക്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JAAtTcQ4NyIDjXd32tnGQe
Comments (0)