റെസിഡന്‍സി നിയമങ്ങള്‍ ലംഘിച്ച 152 ഫിലിപ്പിയന്‍ പൗരന്മാരെ കുവൈത്തില്‍ നിന്ന് നാട് കടത്തി
കുവൈത്ത് സിറ്റി: രാജ്യത്തെ റെസിഡന്‍സി നിയമങ്ങള്‍ ലംഘിച്ച 152 ഫിലിപ്പിയന്‍ പൗരന്മാരെ നാട് കടത്തി. 152 സ്ത്രീകള്‍, 7 പുരുഷന്മാര്‍, ഒരു കുട്ടി എന്നിങ്ങനെ ആകെ 160 പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. കുവൈത്തിലെ ഫിളിപ്പിയന്‍സ് എംബസിയുമായി സഹകരിച്ച് കുവൈത്ത് വിദേശ മന്ത്രാലയം അനുബന്ധ നടപടികള്‍ പൂര്‍ത്തിയാക്കിയ നിയമ ലംഘകരെയാണ് കഴിഞ്ഞ ദിവസം സ്വന്തം രാജ്യത്തേക്ക് തിരിച്ചയച്ചത്. ഇവര്‍ കൂടാതെ നേരത്തെ തന്നെ എംബസി കെട്ടിടത്തില്‍ താമസിച്ചിരുന്ന 200 സ്ത്രീകളെയും സ്വന്തം രാജ്യത്തേക്ക് തിരിച്ചയച്ചു.കുവൈത്ത് ആഭ്യന്തര മന്ത്രി ഷെയിഖ് തമര്‍ അല്‍ അലിയുടെ നിര്‍ദേശപ്രകാരം ഏറെ നാളായി ഇവിടെ കഴിയുന്ന സംഘത്തിന് ആവശ്യമായ സൗകര്യങ്ങള്‍ നല്‍കിയിരുന്നു. സംഘത്തെ കൊണ്ടുപോകാനായി ഫിലിപ്പൈന്‍സില്‍ നിന്ന് പ്രത്യേക എയര്‍ക്രാഫ്റ്റ് അയക്കുകയും പൗരന്‍മാരെ തിരിച്ചെത്തിക്കുകയും ചെയ്തു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JAAtTcQ4NyIDjXd32tnGQe
സ്വന്തം പൗരന്‍മാരെ തിരിച്ചു കൊണ്ടുപോകുന്നതിനായി ഫിലിപ്പൈന്‍സ് ഭരണാധികാരികളുടെ ഇടപെടലും ശ്രദ്ധേയമായിരുന്നു. സംഘത്തെ കൊണ്ടുപോകാനുള്ള എയര്‍ക്രാഫ്റ്റില്‍ ഓവര്‍ സീസ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഡിപാര്‍ട്ട്മെന്‍റ് ഡെപ്യൂട്ടി ഡയരക്ടര്‍ ആര്‍ണല്‍ ഇഗ്നാഷ്യോ യും എയര്‍ക്രാഫ്റ്റില്‍ കുവൈത്തില്‍ എത്തിയിരുന്നു. നിയമം ലംഘിച്ച കുറ്റം നിലനില്‍ക്കുമ്പോള്‍ തന്നെ അവര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വേണ്ടവിധത്തില്‍ നല്‍കിയതിന് രാജ്യത്തെ പ്രതിനിധീകരിച്ച് ഇഗ്നാഷ്യോ കുവൈത്ത് ഭരണകൂടത്തിന് നന്ദി പറഞ്ഞു. പുതുവര്‍ഷത്തില്‍ സ്വന്തം കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ അവര്‍ക്ക് അവസരം നല്‍കിയത് വലിയ കാര്യമാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ആരോഗ്യകരമായ ബന്ധത്തിന്‍റെ പ്രതിഫലനമാണ് ഇതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JAAtTcQ4NyIDjXd32tnGQe
Comments (0)