Posted By user Posted On

സൗദി അറേബ്യ – കുവൈത്ത് റയില്‍പ്പാത നിര്‍മിക്കാന്‍ പദ്ധതി, ചെലവ് 300 മില്ല്യണ്‍ ദിനാര്‍

കുവൈത്ത് സിറ്റി: സൗദി അറേബ്യയില്‍ നിന്ന് കുവൈത്തിലേക്ക് റെയില്‍പ്പാത നിര്‍മിക്കാന്‍ പദ്ധതി. ഇത് സംബന്ധിച്ച് കൗണ്‍സില്‍ ഓഫ് മിനിസ്റ്റെഴ്സ് ചര്‍ച്ച ചെയ്യുകയും പദ്ധതി തയ്യാറാക്കുന്നതിനായി റെയില്‍വേ അതോറിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് റോഡ്സ് ആന്‍ഡ്‌ ലാന്‍ഡ്‌ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി തലവന്‍ ഡോ. ഹുസൈന്‍ അല്‍ ഖായത് പറഞ്ഞു. പദ്ധതി പ്രകാരം സൗദി അറേബ്യയില്‍ നിന്ന് തുടങ്ങുന്ന റെയില്‍പ്പാത കുവൈത്തിലെ ശാദ്ദിയ ഏരിയ വരെയുള്ള 115  കിലോമീറ്റര്‍ നീളത്തിലാണ് റെയില്‍പ്പാത നിര്‍മിക്കുക. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JAAtTcQ4NyIDjXd32tnGQe

ഏകദേശം 300 മില്ല്യണ്‍ ദിനാര്‍ ചെലവഴിച്ച് നാലര വര്‍ഷം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കുക. ഇതിനിടെ കണ്‍സള്‍ട്ടന്‍സി പഠനം, പാത നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലങ്ങളിലെ തടസങ്ങള്‍ നീക്കം ചെയ്യല്‍, തുടങ്ങിയവ പൂര്‍ത്തിയാക്കി വളരെ വേഗത്തില്‍ നിര്‍മാണം തുടങ്ങാനും പൂര്‍ത്തിയാക്കാനും കഴിയുമെന്നാണ് പ്രതീക്ഷ. സ്വകാര്യ മേഖലയിലെ ഒരു നിര്‍മാണ കമ്പനിയെ ഇതിനായി ചുമതലപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JAAtTcQ4NyIDjXd32tnGQe

Comments (0)

Leave a Reply

Your email address will not be published. Required fields are marked *