
ഓപ്പണ്‍ ഹൗസ് ബുധനാഴ്ച, ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് പങ്കെടുക്കാം
കുവൈത്ത് സിറ്റി: ഇന്ത്യന്‍ പൗരന്‍മാര്‍ക്കായി എംബസി നടത്തുന്ന ഓപ്പണ്‍ ഹൗസ് ബുധനാഴ്ച (ഡിസംബര്‍ 22) വൈകിട്ട് 3.30 ന് എംബസ്സി ഓഡിറ്റോറിയത്തില്‍ നടക്കും. ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ് നേതൃത്വം നല്‍കുന്ന പരിപാടിയില്‍ കുവൈത്തില്‍ താമസിക്കുന്ന എല്ലാ ഇന്ത്യക്കാര്‍ക്കും പങ്കെടുക്കാം. ഇത്തവണത്തെ ഓപ്പണ്‍ ഹൗസ് തീം എഞ്ചിനീയഴ്സ് ആന്‍ഡ് നഴ്സസ് എന്നതാണ്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JAAtTcQ4NyIDjXd32tnGQe
പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ community.kuwait@mea.gov.in എന്ന ഇ-മെയിലില്‍ സന്ദേശമയച്ചുകൊണ്ട് രജിസ്ടര്‍ ചെയ്യാം. എന്നാല്‍ വാക്സിനേഷന്‍ പൂര്‍ത്തിയായവര്‍ക്ക് മാത്രമേ പ്രവേശനം ലഭിക്കൂ. ഓപ്പണ്‍ ഹൗസില്‍ പ്രത്യേക ചോദ്യങ്ങള്‍ ഉന്നയിക്കുന്നവര്‍ പേര്, പാസ്പോര്‍ട്ട് നമ്പര്‍, സിവില്‍ ഐ.ഡി നമ്പര്‍, മൊബൈല്‍ നമ്പര്‍, കുവൈത്തിലെ അഡ്രസ് എന്നിവയുള്‍പ്പെടുത്തി community.kuwait@mea.gov.in ഇ- മെയില്‍ ഐഡിയില്‍ അയക്കണം. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JAAtTcQ4NyIDjXd32tnGQe
Comments (0)