Posted By Editor Editor Posted On

പ്രവാസികൾക്ക് നൽകിയ ഇളവ് കുവൈത്ത് അവസാനിപ്പിക്കുന്നു: ആറുമാസത്തിലധികം രാജ്യത്തിന്​ പുറത്തായാൽ ഗാർഹികത്തൊഴിലാളികളുടെ ഇഖാമ റദ്ദാകും വിശദാംശങ്ങൾ

കു​വൈ​ത്ത്​ സി​റ്റി:ആറുമാസത്തിലധികം കുവൈത്തിന് പുറത്തു കഴിയുന്ന ഗാർഹിക തൊഴിലാളികളുടെ ഇഖാമ സ്വമേധയാ റദ്ദാക്കാനുള്ള വ്യ​വ​സ്ഥ കുവൈത്ത് പുനഃസ്ഥാപിച്ചു .2021 ഡിസംബർ ഒന്ന് മുതലാണ് ആ​റു​മാ​സ കാ​ല​യ​ള​വ്​ ക​ണ​ക്കാ​ക്കു​ക .നേരത്തെ കോവിഡ് സാഹചര്യത്തിൽ ഏർപ്പെടുത്തിയ ഇളവാണ് അധികൃതർ പിൻവലിക്കുന്നത് കുവൈത്തിലേക്കുള്ള യാത്ര നിയന്ത്രണങ്ങൾ നീങ്ങുകയും പ്രവാസികൾക്ക് വരാൻ കഴിയുന്ന സാഹചര്യം ഉള്ളത് കൊണ്ടുമാണ് പുതിയ നടപടി എന്നാൽ ആ​റു​മാ​സ​ത്തി​ലേ​റെ കാ​ലം ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ൾ കു​വൈ​ത്തി​ന്​ പു​റ​ത്തു​നി​ൽ​ക്കേ​ണ്ട അ​നി​വാ​ര്യ സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ സ്വ​ദേ​ശി സ്​​പോ​ൺ​സ​ർ​മാ​ർ പ്ര​ത്യേ​ക അ​പേ​ക്ഷ ന​ൽ​ക​ണം. ഓ​രോ കേ​സും പ്ര​ത്യേ​കം പ​രി​ഗ​ണി​ച്ചാ​ണ്​ ഇ​തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ക​യെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി..കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JAAtTcQ4NyIDjXd32tnGQe അ​തേ​സ​മ​യം ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ൾ ഒ​ഴി​കെ​യു​ള്ള​വ​ർ​ക്ക്​ ആ​റു​മാ​സ​ത്തി​ലേ​റെ രാ​ജ്യ​ത്തി​ന്​ പു​റ​ത്താ​യാ​ലും ഇ​ഖാ​മ കാ​ലാ​വ​ധി​യു​ണ്ടെ​ങ്കി​ൽ കു​വൈ​ത്തി​ലേ​ക്ക്​ വ​രാ​വു​ന്ന​താ​ണ്.ഇക്കാര്യത്തിൽ പുതിയ തീരുമാനങ്ങളൊന്നും അധികൃതർ സ്വീകരിച്ചിട്ടില്ല . സ്വ​കാ​ര്യ തൊ​ഴി​ൽ വി​സ​യി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക്വി​ദേ​ശ​ത്തി​രു​ന്ന് ഓ​ൺ​ലൈ​നാ​യി​ ഇ​ഖാ​മ പു​തു​ക്കാ​വു​ന്ന സം​വി​ധാ​നം മ​റ്റൊ​ര​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ തു​ട​രു​മെ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ന​വം​ബ​ർ അവസാനത്തിൽ വ്യക്തമാക്കിയിരുന്നു . പാ​സ്​​പോ​ർ​ട്ട്​ കാ​ലാ​വ​ധി​യു​ണ്ടെ​ങ്കി​ൽ തൊ​ഴി​ലാ​ളി വി​ദേ​ശ​ത്താ​ണെ​ങ്കി​ലും സ്​​പോ​ൺ​സ​ർ​ക്കോ മ​ൻ​ദൂ​ബി​നോ ഓ​ൺ​ലൈ​നാ​യി ഇ​ഖാ​മ പു​തു​ക്കാം കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JAAtTcQ4NyIDjXd32tnGQe

Comments (0)

Leave a Reply

Your email address will not be published. Required fields are marked *