എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് ഉറപ്പാക്കാന്‍ കാമ്പയിന്‍ തുടങ്ങി
കുവൈത്ത് സിറ്റി: രണ്ടു ഡോസ് സ്വീകരിച്ച് നിശ്ചിത ദിവസം പൂര്‍ത്തിയായ രാജ്യത്തെ മുഴുവന്‍ ആളുകള്‍ക്കും ബൂസ്റ്റര്‍ ഡോസ് ലഭ്യമാക്കുന്നതിനായി കുവൈത്ത് ആരോഗ്യ മന്ത്രാലയം വാക്സിനേഷന്‍ കാമ്പയിന്‍ ആരംഭിച്ചു. പ്രതിരോധം ശക്തമാക്കുന്നതിനായി ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കേണ്ടതിന്റെ ആവശ്യകത എല്ലാവരിലേക്കും എത്തിക്കുന്നതിനായാണ് ആരോഗ്യ വകുപ്പ് ജീവനക്കാര്‍ എട്ടാം ഘട്ട ഫീല്‍ഡ് കാമ്പയിന്‍ തുടങ്ങിയത്. ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിന് പ്രാധാന്യം നല്‍കുമെങ്കിലും ആദ്യ രണ്ടു ഡോസ് വാക്സിന്‍ സ്വീകരിക്കാത്തവര്‍ക്ക് അതിനുള്ള സൗകര്യവും കാമ്പയിന്‍ ഒരുക്കും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JAAtTcQ4NyIDjXd32tnGQe
പള്ളികള്‍, പൊതുഗതാഗത സംവിധാനം, സഹകരണ സംഘങ്ങള്‍ തുടങ്ങിയവയിലെ ജീവനക്കാര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിനാണ് ഈ ഘട്ടത്തില്‍ പ്രാധാന്യം നല്‍കുന്നത്. കുവൈത്തിലെ വിവിധ പള്ളികളില്‍ ജോലി ചെയ്യുന്ന 6000 ജീവനക്കാര്‍ക്കാണ് ആദ്യം വാക്സിന്‍ നല്‍കുക, പിന്നീട് പൊതുഗതാഗത സംവിധാനം, സഹകരണ സംഘങ്ങള്‍ എന്നിവര്‍ക്കും നല്‍കുമെന്ന് അധികൃതര്‍ പറഞ്ഞു. ഈ വിഭാഗത്തിലെ മുഴുവന്‍ ആളുകള്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കിയ ശേഷം ടെലി കമ്മ്യൂണിക്കേഷന്‍, ഫ്ലോര്‍ മില്‍സ്, ക്ഷീര സംസ്കരണം, എണ്ണമേഖല, വാണിജ്യ സമുച്ചയങ്ങള്‍ എന്നീ മേഖലകളിലും വാക്സിന്‍ നല്‍കും. അതിനു ശേഷം മറ്റ് മേഖലകളിലേക്കും കാമ്പയിന്‍ വ്യാപിപ്പിക്കും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JAAtTcQ4NyIDjXd32tnGQe
Comments (0)