മൂന്നു മണിക്കൂര്‍ പരിശോധന: പിടികൂടിയത് 2840 വാഹനങ്ങള്‍
കുവൈത്ത് സിറ്റി: നിയമം ലംഘിച്ചുള്ള വാഹന ഉപയോഗം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി കുവൈത്ത് ഗതാഗത വകുപ്പ് നടത്തിയ സാങ്കേതിക പരിശോധനയില്‍ 2840 വാഹനങ്ങള്‍ പിടിച്ചെടുത്തു. നിയമപ്രകാരമുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത വാഹനങ്ങളാണ് പിടിച്ചെടുത്തത്. ജലീബ് അല്‍ – ഷുയൂഖ്,കബ്ദ്, ഷുവൈഖ് ഇന്‍ഡസ്ട്രിയല്‍ ഏരിയ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JAAtTcQ4NyIDjXd32tnGQe
വെറും 3 മണിക്കൂര്‍ സമയം കൊണ്ട് എട്ട് സംഘങ്ങള്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും വാഹനങ്ങള്‍ പിടിച്ചെടുത്തത്. കാലാവധി കഴിഞ്ഞ വാഹനങ്ങളും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കാത്ത വാഹനങ്ങളാണ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. പ്രശ്നങ്ങള്‍ പരിഹരിച്ച് പിഴയടച്ചുകൊണ്ട് ഉടമകള്‍ക്ക് വാഹനം തിരിച്ചെടുക്കാം. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JAAtTcQ4NyIDjXd32tnGQe
Comments (0)