ലഹരി ഉപയോഗത്തിന് പണം നല്‍കിയില്ല, അമ്മയെ കൊല്ലാന്‍ ശ്രമിച്ച് മകന്
കുവൈത്ത് സിറ്റി: ലഹരി ഉത്പന്നങ്ങള്‍ വാങ്ങി ഉപയോഗിക്കാന്‍ പണം നല്‍കാതിരുന്നതിന് അമ്മയെ കൊല്ലാന്‍ ശ്രമിച്ച മകനെ പോലിസ് അറസ്റ്റ് ചെയ്തു. കുവൈത്തിലെ ജഹാറ ഗവര്‍ണറേറ്റ് ഏരിയയിലാണ് സംഭവം. അമ്മയായ സ്ത്രീ പോലിസില്‍ അറിയിച്ചതിനെതുടര്‍ന്നാണ് പോലിസെത്തി യുവാവിനെ അറസ്റ്റ് ചെയ്തത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JAAtTcQ4NyIDjXd32tnGQe
ലഹരിക്ക് അടിമയായ മകന് പണം ആവശ്യപ്പെട്ട് അമ്മയെ ശാരീരികോപദ്രവം ചെയ്തിരുന്നു. ശേഷവും പണം നല്കാന് വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് യുവാവ് തന്റെ അമ്മയെ കൊല്ലാന്‍ ശ്രമിച്ചത്. ജീവന് അപകടത്തിലാണെന്ന് തിരിച്ചറിഞ്ഞ സ്ത്രീ പോലീസിന്റെ സഹായം തേടുകയായിരുന്നു. അമിതമായ ലഹരി ഉപയോഗം മൂലം സ്വയം നിയന്ത്രണം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു ഇയാളെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JAAtTcQ4NyIDjXd32tnGQe
Comments (0)