വാട്സാപ്പ് ഗ്രൂപ്പുകളില്‍ പുതിയ ഫീച്ചര്‍, അഡ്മിന് നിയന്ത്രണാധികാരം കൂടും
ഗ്രൂപ്പ് അഡ്മിന്മാര്‍ക്ക് വാട്സാപ് ഗ്രൂപ്പുകളില്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടുവരാന്‍ സാധിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. ഇതുവഴി ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്യപ്പെടുന്ന സന്ദേശങ്ങള്‍ ഗ്രൂപ്പ് അംഗങ്ങള്‍ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കാനും മാറ്റം വരുത്താനും ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് കഴിയും. സന്ദേശങ്ങള്‍ അനുയോജ്യമല്ലെന്ന് തോന്നിയാല്‍ നീക്കം ചെയ്യാം. ആവശ്യമുള്ളവ നിലനിര്‍ത്താനും സാധിക്കും. അടുത്ത ദിവസങ്ങളില്‍ തന്നെ ഈ സൗകര്യം വാട്സാപ്പ് പുറത്തിറക്കുമെന്നാണ് സൂചന. പുതിയ 2.22.1.1 അപ്ഡേറ്റിലാണ് ഗ്രൂപ്പുകളിലെ അഡ്മിന്‍മാര്‍ക്ക് മെസേജുകള്‍ നിയന്ത്രിക്കാനുള്ള ഈ സൗകര്യം നല്‍കുന്നത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JAAtTcQ4NyIDjXd32tnGQe
ഒരു ഗ്രൂപ്പില്‍ എത്ര അഡ്മിന്‍മാരുണ്ടെങ്കിലും അവര്‍ക്കെല്ലാം ഈ സാധ്യത ഉപയോഗപ്പെടുത്താന്‍ കഴിയും. ഗ്രൂപ്പിന്‍റെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായി ആരെങ്കിലും സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്‌താല്‍ അവ നീക്കം ചെയ്യാന്‍ ഇനി അഡ്മിന്‍മാര്‍ക്ക് സൗകര്യം ലഭിക്കും. അറിഞ്ഞോ അറിയാതെയോ അശ്ലീല സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യുക, ഗ്രൂപ്പില്‍ നിയന്ത്രണമേര്‍പ്പെടുത്തിയ വിഷയങ്ങളെക്കുറിച്ച് പോസ്റ്റ് ചെയ്യുക തുടങ്ങിയ പ്രവണതകള്‍ കൈകാര്യം ചെയ്യാന്‍ ഈ ഫീച്ചര്‍ പ്രയോജനകരമാകും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JAAtTcQ4NyIDjXd32tnGQe
Comments (0)