Posted By user Posted On

കുവൈത്തില്‍ ഒരാഴ്ചക്കിടെ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചത് 90,000 പേര്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഒരാഴ്ചക്കിടെ കോവിഡ് നെതിരെയുള്ള ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചത് 90,000 പേര്‍. കുവൈത്ത് സ്വദേശികളും താമസക്കാരായ വിദേശികളും ഇതില്‍ ഉള്‍പ്പെടും. കുവൈത്ത് വാക്സിനേഷന്‍ സെന്‍റര്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ മുഴുവന്‍ വാക്സിനേഷന്‍ സെന്ററുകളിലെയും കണക്കാണിത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JAAtTcQ4NyIDjXd32tnGQe

ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നതിനായി പല സെന്ററുകളിലും കഴിഞ്ഞ ഒരാഴ്ച വലിയ തിരക്കാണ് അനുഭവപ്പെട്ടത്. കുവൈത്തില്‍ അംഗീകാരമുള്ള വാക്സിനുകളുടെ ആദ്യ രണ്ടു ഡോസ് സ്വീകരിച്ച് 6 മാസം പൂര്‍ത്തിയായ മുഴുവന്‍ ആളുകള്‍ക്കും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാം. ഹൈ റിസ്ക്‌ കാറ്റഗറിയില്‍ വരുന്ന ആളുകള്‍ക്ക് 6 മാസ കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് തന്നെ വിദഗ്ദരുടെ നിര്‍ദേശത്തോടെ ബൂസ്റ്റര്‍ ഡോസ് എടുക്കാം. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JAAtTcQ4NyIDjXd32tnGQe

Comments (0)

Leave a Reply

Your email address will not be published. Required fields are marked *