നാടുകടത്തല്‍ സെല്ലില്‍ കഴിഞ്ഞിരുന്ന 118 സ്ത്രീകളെ സ്വകാര്യവിമാനത്തില്‍ സ്വദേശത്തേക്കയച്ചു
കുവൈത്ത് സിറ്റി: നിയമം ലംഘിച്ചുകൊണ്ട് കുവൈത്തില്‍ താമസിച്ച മഡഗാസ്കര്‍ സ്വദേശികളായ 118 സ്ത്രീകളെയും 4 കുട്ടികളെയും കുവൈത്ത് തിരിച്ചയച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി നാടുകടത്തല്‍ സെല്ലില്‍ കഴിയുകയായിരുന്നു ഇവര്‍. നിയമ ലംഘനം നേരത്തെ കണ്ടെത്തിയെങ്കിലും കോവിഡ് മൂലം രാജ്യത്തേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചെതിനാല്‍ ഇവര്‍ നാടുകടത്തല്‍ സെല്ലില്‍ തുടരുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JAAtTcQ4NyIDjXd32tnGQe
മഡഗാസ്കര്‍ ന് കുവൈത്തില്‍ എംബസിയില്ല, അതുകൊണ്ട് തന്നെ രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്‍റെ അടിസ്ഥാനത്തില്‍ കുവൈത്ത് ഭരണാധികാരികള്‍ ഇടപെട്ട് പ്രത്യേകം സ്വകാര്യ വിമാനം സജ്ജമാക്കിയാണ് ഇവര്‍ക്ക് സ്വന്തം ദേശത്തേക്ക് തിരിച്ചുപോകാന്‍ വഴിയൊരുക്കിയത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JAAtTcQ4NyIDjXd32tnGQe
Comments (0)