Posted By user Posted On

ഒളിഞ്ഞുനോട്ടം അനുവദിക്കില്ല, സ്വകാര്യത നിലനിര്‍ത്താന്‍ വാട്സാപ്പിന്റെ പുതിയ ഫീച്ചര്‍

ഒളിഞ്ഞുനോട്ടം ചിലര്‍ക്കൊരു ശീലമാണ്, പ്രത്യേകിച്ച് മറ്റൊരാളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലേക്ക്. മറ്റൊരാള്‍ ഏതെല്ലാം സമയത്ത് വാട്സാപ്പ് ഉപയോഗിക്കുന്നു, എന്തെല്ലാം ചെയ്യുന്നു തുടങ്ങിയ കാര്യങ്ങള്‍ അറിയാന്‍ ചിലര്‍ക്ക് വലിയ ആവേശമാണ്. ഒരാള്‍ അവസാനമായി വാട്സാപ്പ് ഓപ്പണ്‍ ചെയ്ത സമയം അറിയാന്‍ രഹസ്യമായി പിന്തുടരുക, മറഞ്ഞിരുന്നുകൊണ്ട് വാട്സാപ്പ് സ്റ്റാറ്റസ് നിരീക്ഷിക്കുക തുടങ്ങിയവ വിനോദമാക്കിയവരുണ്ട്‌. അത്തരക്കാരുടെ ഈ ശീലത്തിന് വിലങ്ങു തീര്‍ക്കുന്നതാണ് വാട്സാപ്പിന്റെ പുതിയ സ്വകാര്യതാ ഫീച്ചര്‍. ഈ ഫീച്ചര്‍ നിലവില്‍ വന്നതിനാല്‍ ഇനി ഒളിഞ്ഞുനോട്ടക്കാരെ ഭയക്കാതെ വാട്സാപ് ഉപയോഗിക്കാം, സ്റ്റാറ്റസ് പോസ്റ്റ്‌ ചെയ്യാം. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EG8cS2a0ZY93RAue43OV7f

വാട്സാപ്പില്‍ ഈ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ബാക്ക്എന്‍ഡ് വഴിയായതിനാല്‍ ഉപയോക്താക്കള്‍ ഇതിനായി പ്രത്യേകം ഒന്നും തന്നെ ചെയ്യേണ്ടതില്ല എന്നാണ് വിവരം.  അതത് സമയത്തെ വാട്സാപ്പ് ഫീച്ചറുകള്‍, അപ് ഡേറ്റുകള്‍ എന്നിവ പരിചയപ്പെടുത്തുന്ന വാബീറ്റ ഇന്‍ഫോ ആണ് ഇക്കാര്യം പുറത്ത് വിട്ടത്. ബിസിനസ് അക്കൗണ്ട്‌ ഉള്‍പ്പെടെയുള്ള വാട്സാപ്പ് അക്കൗണ്ടുകള്‍ക്ക് പുതിയ ഫീച്ചര്‍ ഉപയോഗപ്പെടുത്താന്‍ കഴിയും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EG8cS2a0ZY93RAue43OV7f

വാട്സാപ്പ് ലാസ്റ്റ് സീന്‍, സ്റ്റാറ്റസ് എന്നിവ മറ്റുള്ളവരില്‍ നിന്ന് മറച്ചുവെക്കാന്‍ സഹായിക്കുന്ന സംവിധാനം നേരത്തെ തന്നെ വാട്സാപ്പ് നല്‍കുന്നുണ്ട്. എന്നാല്‍ ഇവയെ മറികടന്ന് രഹസ്യമായി ഒരാളെ പിന്തുടരാന്‍ സഹായിക്കുന്ന അപ്പ്ളിക്കേഷനുകളും ലഭ്യമാണ്. ഈ പോരായ്മകള്‍ പരിഹരിക്കുന്ന വിധമാണ് പുതിയ ഫീച്ചര്‍. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EG8cS2a0ZY93RAue43OV7f

Comments (0)

Leave a Reply

Your email address will not be published. Required fields are marked *