Posted By user Posted On

ഫ്രണ്ട്ലൈന്‍ വര്‍ക്കേഴ്സിനുള്ള റേഷന്‍ വിതരണം ജനുവരി ഒന്ന് മുതല്‍ 16 വരെ

കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യത്തിനൊപ്പം നിന്ന് പ്രവര്‍ത്തിച്ച ഫ്രണ്ട്ലൈന്‍ വര്‍ക്കേഴ്സിനുള്ള റേഷന്‍ വിതരണം ജനുവരി ഒന്ന് മുതല്‍ 16 വരെ നടക്കുമെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയം അധികൃതര്‍ പറഞ്ഞു. ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങളിലെ ജീവനക്കാർ, ഗൾഫ് പൗരന്മാർ, ബെഡ് റിഡന്‍ ആയവര്‍, പ്രവാസികൾ എന്നിവര്‍ക്കായി 50 ദശലക്ഷം ദിനാർ അനുവദിച്ചതായും അറിയിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ അർഹരായ ജീവനക്കാരുടെ പേരുകൾ ലിസ്റ്റ് ചെയ്ത് ആരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കും. ഇതിനു ശേഷം അര്‍ഹരായ എല്ലാവര്‍ക്കും സൗജന്യ റേഷന്‍ നല്‍കി തുടങ്ങും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EG8cS2a0ZY93RAue43OV7f

6 മാസത്തേക്ക് സൗജന്യ റേഷൻ റിവാർഡിൽ ഉൾപ്പെടുന്ന ജീവനക്കാർ ഏകദേശം 91,000 ഗുണഭോക്താക്കളാണ്. ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങളിലെയും മറ്റ് വിഭാഗങ്ങളിലെയും തൊഴിലാളികളും അവരുടെ  ആശ്രിതരും ഉള്‍പ്പെടെയുള്ളവരുടെ എണ്ണം 400,000 ലധികം എത്തും. ഈ കാലയളവിലേക്ക് ഒരാള്‍ക്ക് സൗജന്യ റേഷൻ നല്‍കാന്‍ ഏകദേശം 90 മുതൽ 100 ​​ദിനാർ വരെ ചെലവാണ് മന്ത്രാലയം കണക്കാക്കുന്നത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EG8cS2a0ZY93RAue43OV7f

Comments (0)

Leave a Reply

Your email address will not be published. Required fields are marked *