Posted By user Posted On

കുവൈത്തില്‍ ഇ- ക്രൈം കൂടുന്നു, ഇരയാകുന്നവരില്‍ കൂടുതലും വയോധികര്‍

  • അജ്ഞാത ഫോണ്‍ കോളുകള്‍ അപകടം

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇലക്ട്രോണിക്/ ഡിജിറ്റല്‍ ക്രൈം വര്‍ധിക്കുന്നതായി യു.എസ്. ഫിനാന്‍ഷ്യല്‍ ആന്‍ഡ്‌ കൊമേഴ്സ്യല്‍ ക്രൈം ഓഫിസര്‍ ഡോ. ജമാല്‍ അബ്ദുല്‍ റഹിം പറഞ്ഞു. ഇത്തരം സംഭവങ്ങളില്‍ കൂടുതലും ഇരയാകുന്നത് പ്രായം കൂടിയ ആളുകളാണ്. വഞ്ചനാകേസുകളാണ് കൂടുതലും.  വയോധികര്‍ക്ക് ഡിജിറ്റല്‍ സാങ്കേതിക വിദ്യകളെക്കുറിച്ച് വേണ്ടത്ര ധാരണയില്ലാത്തതാണ് മിക്ക കേസുകളിലും ഇവര്‍ ഇരകളാകുന്നതിന് കാരണം. അജ്ഞാത ഫോണ്‍ കോളുകള്‍, വാട്സാപ്പ് കോളുകള്‍ എന്നിവയിലൂടെ പ്രായം കൂടിയവരില്‍ നിന്ന് പണം തട്ടുന്ന കേസുകള്‍ ഈ വിഭാഗത്തില്‍ വളരെ സാധാരണമാണെന്ന് അധികൃതര്‍ പറയുന്നു. ഇത്തരം സംഭവങ്ങള്‍ വര്‍ധിക്കുന്നത് തടയാന്‍ പ്രത്യേക പദ്ധതികള്‍ തയ്യാറാക്കുകയും അവ കാര്യക്ഷമമായി നടപ്പാക്കുകയും വേണം. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EG8cS2a0ZY93RAue43OV7f

അതെ സമയം, ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകളില്‍ ക്രമാധീതമായ വര്‍ധന ഉണ്ടായത് ഈ മേഖലയില്‍ വലിയ തട്ടിപ്പ് നടക്കുന്നതിന്‍റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ വഴിയുള്ള സാമ്പത്തിക നിക്ഷേപങ്ങള്‍, ഓണ്‍ലൈന്‍ വ്യാപാരങ്ങള്‍, മറ്റ് പണമിടപാടുകള്‍ എന്നിവ വഴിയെല്ലാം നിരവധി പേര്‍ വഞ്ചിക്കപ്പെടുന്നുണ്ട്. ഡിജിറ്റല്‍ രംഗത്ത് നിലവിലുള്ള നിരീക്ഷണ സംവിധാനങ്ങളെയെല്ലാം മറികടക്കുന്ന വിധത്തിലാണ് ഇത്തരംസംഘങ്ങളുടെ പ്രവര്‍ത്തനം എന്നതിനാല്‍ ഈ കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിനായി നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EG8cS2a0ZY93RAue43OV7f

Comments (0)

Leave a Reply

Your email address will not be published. Required fields are marked *