Posted By user Posted On

വിദ്യാര്‍ഥിനി ഓടിച്ച കാറിടിച്ച് സഹപാഠിക്ക് ജീവന്‍ നഷ്ടമായി

കുവൈത്ത് സിറ്റി: ഖൈത്താനില്‍ വിദ്യാര്‍ഥിനി ഓടിച്ച കാര്‍ ഇടിച്ച് സഹപാഠിക്ക് ജീവന്‍ നഷ്ടമായി. 14 വയസുകാരിയായ ഈജിപ്ഷ്യന്‍ വിദ്യാര്‍ഥിനി ഓടിച്ച കാര്‍ സഹപാഠിയായ സിറിയന്‍ വിദ്യാര്‍ഥിനിയെ ഇടിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഖൈത്താൻ മേഖലയിലെ ഗേള്‍സ്‌ സ്‌കൂളിന് മുന്നിലുണ്ടായ അപകടത്തിൽ വാഹനം ഓടിച്ച വിദ്യാര്‍ഥിനി അതെ സ്കൂളിലെ അധ്യാപികയുടെ മകളാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവരുടെ അനുവാദമില്ലാതെ മകള്‍ വാഹനം ഉപയോഗിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EG8cS2a0ZY93RAue43OV7f

പരിക്കേറ്റ പെൺകുട്ടിയെ ഉടന്‍ തന്നെ ഫർവാനിയ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നെങ്കിലും പരിക്കുകള്‍ ഗുരുതരമായതിനാല്‍ മരണം സംഭവിക്കുകയായിരുന്നു. സംഭവം ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EG8cS2a0ZY93RAue43OV7f

Comments (0)

Leave a Reply

Your email address will not be published. Required fields are marked *