Posted By user Posted On

ഫ്രണ്ട് ലൈന്‍ വര്‍ക്കേഴ്സിനുള്ള 175 മില്ല്യണ്‍ ദിനാര്‍ കൈമാറി, അര്‍ഹരുടെ അക്കൗണ്ടുകളില്‍ ഉടന്‍ തുകയെത്തും

കുവൈത്ത് സിറ്റി: ആരോഗ്യ മന്ത്രാലയത്തിന്‍റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനായി പ്രവര്‍ത്തിച്ച ഫ്രണ്ട് ലൈന്‍ വര്‍ക്കേഴ്സിന് നല്‍കാനുള്ള 175 മില്ല്യണ്‍ ദിനാര്‍ കുവൈത്ത് സെന്‍ട്രല്‍ ബാങ്കിന് കൈമാറി. ജനറല്‍ ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റിയാണ് അര്ഹരായവരുടെ പട്ടികയിലുള്ള മുഴുവന്‍ പേര്‍ക്കും നല്‍കാനായി ഇത്രയും തുക കൈമാറിയത്. വരും ദിവസങ്ങളില്‍ ഈ തുക അര്‍ഹരായ ജീവനക്കാര്‍ക്ക് ലഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ജീവനക്കാരായ മുന്നണിപോരാളികള്‍ക്ക് നല്‍കാനുള്ളതാണ് ഈ തുക. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EG8cS2a0ZY93RAue43OV7f

എന്നാല്‍ ഇതേ വിഭാഗത്തില്‍പ്പെടുന്ന മറ്റുള്ളവര്‍ക്ക് റിവാര്‍ഡ്‌ നല്‍കുന്നതുമായി ബന്ധപ്പെട്ട അറിയിപ്പുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ആദ്യ ഘട്ടത്തില്‍ ആരോഗ്യ മന്ത്രാലയ ജീവനക്കാര്‍ക്കും ഇതിനു ശേഷം ആഭ്യന്തര മന്ത്രാലയ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളിലെ ജീവനക്കാര്‍ക്ക് മുന്‍ ഗണനാ അടിസ്ഥാനത്തില്‍ തുക കൈമാറിയേക്കും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EG8cS2a0ZY93RAue43OV7f

Comments (0)

Leave a Reply

Your email address will not be published. Required fields are marked *