Posted By Editor Editor Posted On

പ്രവാസികളുടെ ശമ്പള വർധനവ് ; സുപ്രധാന വിജ്ഞാപനവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി

കുവൈത്ത് സിറ്റി :
രാജ്യത്ത് വിദേശികളുടെ ശമ്പളം ഒരു വർഷത്തിൽ 50 ദിനാറിൽ കൂടുതൽ പാടില്ലെന്ന് മാനവ ശേഷി സമിതി വർഷങ്ങൾക്ക്‌ മുമ്പ്‌ പുറപ്പെടുവിച്ച വിജ്ഞാപനം അതോറിറ്റി റദ്ദാക്കി .നിലവിൽ ഉണ്ടായിരുന്ന വിജ്ഞാപനം ഭരണ ഘടനയ്ക്ക് വിരുദ്ധമാണെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്‌തു .നേരത്തെ ഉണ്ടായിരുന്ന വിജ്ഞാപനം തുല്യതയ്ക്കുള്ള അവകാശം ഉറപ്പുനൽകുന്ന ഭരണഘടനയുടെ വ്യവസ്ഥകളുടെ ലംഘനമാണെന്ന് നിയമ സ്രോതസ്സുകൾ ചൂണ്ടിക്കാട്ടി സമത്വത്തിനുള്ള അവകാശം ഉയർത്തി പിടിക്കുന്ന കുവൈത്ത്‌ ഭരണ ഘടന എല്ലാ തരത്തിലുള്ള വിവേചനങ്ങൾക്കും എതിരാണു. മാത്രവുമല്ല ഭരണ ഘടന ഉയർത്തിപിടിക്കുന്ന തുല്യ അവസരം എന്ന തത്വം കൂടി നേരത്തെയുള്ള ഉത്തരവ്‌ ലംഘിക്കുന്നു.ഈ സാഹചര്യത്തിലാണു ഉത്തരവ്‌ റദ്ധാക്കിയത്‌ ..60 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ താമസ രേഖ പുതുക്കുന്നതിനു വിലക്ക്‌ ഏർപ്പെടുത്തി കൊണ്ട്‌ മാൻ പവർ അതോറിറ്റി പുറത്തിറക്കിയ ഉത്തരവ്‌ ഫത്വ ലെജിസ്ലേറ്റീവ്‌ സമിതി റദ്ധാക്കിയ സാഹചര്യത്തിലാണു പുതിയ നടപടി .കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GxLoPCehQpxBvCADcgPIeR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *