Posted By Editor Editor Posted On

രണ്ടര ലക്ഷത്തോളം പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് പിൻവലിക്കാൻ കുവൈത്ത് ഒരുങ്ങുന്നു

കുവൈറ്റ് സിറ്റി :
വിവിധ ആളുകൾ അനധികൃതമായി നേടിയെടുത്ത ഡ്രൈവിംഗ്‌ ലൈസൻസുകൾ റദ്ധ്‌ ചെയ്യാൻ ഗതാഗത വിഭാഗം തയ്യാറെടുക്കുന്നു.പഴയ സാധുവായ ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദാക്കി പകരം പുതിയത് നൽകാനുള്ള പദ്ധതി നടപ്പിലാകുന്നതിനോടൊപ്പമാണ് അനധികൃത ലൈസൻസുകളും മന്ത്രാലയം റദ്ദാക്കുന്നത് ഇതോടെ രണ്ടര ലക്ഷത്തോളം ലൈസൻസുകൾ റദ്ദാക്കപ്പെടുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചു പ്രദേശിക മാധ്യമം റിപ്പോർട്ട് ചെയ്‌തു .രാജ്യത്തെ നിരത്തുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി .നിലവിൽ രാജ്യത്ത് അനുവദിച്ച മൊത്തം ലൈസൻസുകളുടെ എണ്ണം 3 ദശലക്ഷത്തിലധികമാണ് പുതിയ നടപടിയിലൂടെ ഇതിൽ ഗണ്യമായ കുറവാണ് ഉണ്ടാവുക ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്, ഇൻഫർമേഷൻ സിസ്റ്റംസ്, മാനവ ശേഷി സമിതി എന്നീ മൂന്നു സർക്കാർ ഏജൻസികളുടെ സംയുക്ത സമിതികളുടെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കുക കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GxLoPCehQpxBvCADcgPIeR.കൃത്രിമത്വത്തിലൂടെ ലൈസൻസുകൾ നേടിയ പ്രവാസികൾ, നിയമവിരുദ്ധമായി വാഹനമോടിക്കൽ, അല്ലെങ്കിൽ താമസരേഖ മറ്റൊരു തൊഴിലുടമയിലേക്ക്‌ മാറുന്നത്‌ വഴി ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാനുള്ള അർഹത നഷ്ടമായവർ , കുവൈത്തിലെ താമസ രേഖ അവസാനിച്ചത്‌ മൂലം രാജ്യത്തേക്ക്‌ തിരികെ വരാൻ കഴിയാത്തവർ തുടങ്ങിയ വിഭാഗങ്ങളിൽ പെട്ട ആളുകളുടെ ലൈസൻസുകളാണു പ്രധാനമായും റദ്ദാക്കപ്പെടുകയെന്നും അധികൃതർ വ്യക്തമാക്കി കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GxLoPCehQpxBvCADcgPIeR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *