ഒമിക്രോണ്‍; ആദ്യ മരണം സ്ഥിരീകരിച്ചു
കോവിഡ് വകഭേദമായ ഒമിക്രോൺ ബാധിച്ചുള്ള ആദ്യ മരണം യു.കെയിൽ സ്ഥിരീകരിച്ചു. പല രാജ്യങ്ങളിലും വൈറസ് വകഭേദങ്ങള്‍ കണ്ടെത്തിയെങ്കിലും ഇത് കാരണം ഒരാള്‍ക്ക് ജീവന്‍ നഷ്ടമാകുന്നത് ആദ്യമായാണ്. പ്രധാനമന്ത്രി ബോറിസ് ജോൺസണാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/GxLoPCehQpxBvCADcgPIeR
യു.കെയിൽ പരമാവധി പേർക്ക് ബൂസ്റ്റർ ഡോസ് നൽകുക ലക്ഷ്യമിട്ടുള്ള കാമ്പയിൻ ആരംഭിച്ചുകഴിഞ്ഞു. ഡിസംബര്‍ അവസാനമാകുമ്പോഴേക്കും 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കുകയാണ് ലക്ഷ്യം. ഒമിക്രോൺ വകഭേദത്തിന്‍റെ വലിയ വ്യാപനം വരാനിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാവരും എത്രയും വേഗം കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് സ്വീകരിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം നിർദേശിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/GxLoPCehQpxBvCADcgPIeR
Comments (0)