Posted By admin Posted On

കേടായ ഐഫോണ്‍ മറിച്ചു വിറ്റുള്ള തട്ടിപ്പ് ഇനി നടക്കില്ല; അറിഞ്ഞിരിക്കാം സര്‍വീസ് ഹിസ്റ്ററിയെക്കുറിച്ച്

വാങ്ങിയ ശേഷം വിറ്റാല്‍ ഏറ്റവുമധികം വില ലഭിക്കുന്ന ഫോണുകളിലൊന്നാണ് ഐഫോണുകള്‍. അതേസമയം, കേടായ ഫോൺ നന്നാക്കിയ ശേഷം വിറ്റൊഴിവാക്കുന്നവരുമുണ്ട്. താഴെ വീണ് തകരാറിലായി സര്‍വീസ് ചെയ്‌തെടുത്തവയും ബാറ്ററി മാറ്റിയ ഐഫോണുകളും സെക്കന്‍ഡ് ഹാന്‍ഡ് മാര്‍ക്കറ്റില്‍ വ്യാപകമായി വില്‍ക്കപ്പെടുന്നു. വാങ്ങുന്നവര്‍ക്ക് അവർ കൊടുക്കുന്ന തുകയ്ക്ക് ലഭിക്കുന്നത് കേടായ ഫോണാണോ എന്നു തിരിച്ചറിയാന്‍ ഒരു മാര്‍ഗവും ഇല്ല. എന്തായാലും ഇത്തരത്തില്‍ കേടായ ഫോണ്‍ നന്നാക്കി വിറ്റ് പറ്റിക്കുന്നവര്‍ക്ക് തിരിച്ചടി നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് ആപ്പിള്‍. ഇപ്പോള്‍ ബീറ്റാ അവസ്ഥയില്‍ ലഭ്യമായതും ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാവര്‍ക്കും നല്‍കാന്‍ പോകുന്നതുമായ ഐഒഎസ് 15.2 ലെ പുതിയ ഫീച്ചറാണ് ‘പാര്‍ട്‌സ് ആന്‍ഡ് സര്‍വീസ് ഹിസ്റ്ററി’. ഇക്കാര്യം ആപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നുണ്ട്.ബാറ്ററി, ഡിസ്‌പ്ലേ, ക്യാമറ തുടങ്ങിയവ മാറ്റിയിട്ടുണ്ടോ എന്ന് ഒറ്റ നോട്ടത്തില്‍ കണ്ടെത്താനുള്ള അവസരമാണ് ആപ്പിള്‍ പുതിയ നീക്കത്തിലൂടെ നടത്തുന്നത്. ‘സെറ്റിങ്‌സ് > ജെനറല്‍ > എബൗട്ട്’ പാതയിലായിരിക്കും പുതിയ ഫീച്ചര്‍ നല്‍കുക. സര്‍വീസ് ചെയ്യാത്ത ഐഫോണുകളില്‍ ഇതുകാണാനാകില്ല എന്നതു മാത്രം മതി ഫോണ്‍ സര്‍വീസ് ചെയ്തിട്ടില്ല എന്നു മനസ്സിലാക്കാന്‍. സര്‍വീസ് ചെയ്തു എന്നു കരുതി ഫോണ്‍ മോശമാകണമെന്നില്ല. അതായത് ആപ്പിള്‍ അംഗീകരിച്ച സര്‍വീസ് സെന്ററുകളിലാണ് സര്‍വീസ് ചെയ്യുന്നതെങ്കില്‍ പ്രശ്നമാകില്ല. പക്ഷേ, അതിന് നല്ല ചെലവു വരും. പലപ്പോഴും കേടായ, താഴെ വീണു പൊട്ടിയ ഐഫോണുകള്‍ തേഡ്പാര്‍ട്ടി റിപ്പെയറിങ് സെന്ററുകളില്‍ നല്‍കി നന്നാക്കിച്ച ശേഷമാണ് മറിച്ചു വന്‍ തുകയ്ക്ക് വിറ്റ് ഒഴിവാക്കുക. ഇതും ഇനി നടക്കില്ല. സര്‍വീസ് നടത്തിയിരിക്കുന്നത് ആപ്പിളിന്റെ ഒറിജില്‍ പാര്‍ട്‌സ് ഉപയോഗിച്ചാണോ എന്നും കാണിക്കും.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JYcKmmkcx7DLbguMUoCT2K

സെക്കന്‍ഡ് ഹാന്‍ഡ് ഐഫോണ്‍ വാങ്ങുന്നവര്‍ ഫോണ്‍ ഇന്റര്‍നെറ്റുമായി കണക്ടു ചെയ്യണം

സര്‍വീസ് ചെയ്ത ശേഷം എപ്പോഴെങ്കിലും ഇന്റര്‍നെറ്റുമായി കണക്ടു ചെയ്തിട്ടുണ്ടെങ്കില്‍, അത് സര്‍വീസ് ചെയ്തിട്ടുണ്ടോ എന്ന വിവരങ്ങള്‍ കാണിക്കും. സര്‍വീസ് ഹിസ്റ്ററിയിലെത്തി, ‘മോര്‍’ ക്ലിക്കു ചെയ്യുക. എന്നാണ് സര്‍വീസ് ചെയ്തത് എന്നതടക്കമുള്ള വിവരങ്ങള്‍ അവിടെ ഉണ്ടായിരിക്കും. ഇതിനാല്‍ തന്നെ സെക്കന്‍ഡ് ഹാന്‍ഡ് ഐഫോണ്‍ വാങ്ങുന്നവര്‍ ഫോണ്‍ ഇന്റര്‍നെറ്റുമായി കണക്ടു ചെയ്ത് പരിശോധിക്കണം. ഉപയോഗിച്ചിരിക്കുന്നത് ആപ്പിളിന്റെ സ്വന്തം ഘടകഭാഗമാണെങ്കില്‍ ‘ജെന്യുവിന്‍ ആപ്പിള്‍ പാര്‍ട്ട്’ എന്ന് അവിടെ എഴുതിയിരിക്കും. ആപ്പിളിന്റെ സ്വന്തം ഡിസ്‌പ്ലേയോ, ബാറ്ററിയോ ഒന്നുമല്ലെങ്കില്‍ ‘അണ്‍നോണ്‍ പാര്‍ട്ട്’ എന്നും എഴുതിയിരിക്കും. മറ്റൊരു ഫോണില്‍ നിന്ന് എടുത്തു വച്ചിട്ട് വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കിലും മുന്നറിയിപ്പു ലഭിക്കും. ഇന്‍സ്റ്റാലേഷന്‍ പൂര്‍ത്തിയായിട്ടില്ലെങ്കിലും അണ്‍നോണ്‍ പാര്‍ട്ട് എന്ന മുന്നറിയിപ്പ് ലഭിക്കും.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JYcKmmkcx7DLbguMUoCT2K

ഡിസ്‌പ്ലേയും ബാറ്ററിയും മാറ്റിയെങ്കില്‍

ഫോണിന്റെ ഡിസ്‌പ്ലേയും ബാറ്ററിയും മാറ്റിയിട്ടുണ്ടെങ്കില്‍ ‘ആപ്പിള്‍ ഹാസ് അപ്‌ഡേറ്റഡ് ദി ഡിവൈസ് ഇന്‍ഫര്‍മേഷന്‍ ഫോര്‍ ദിസ് ഫോണ്‍’ എന്ന സന്ദേശമായിരിക്കും ലഭിക്കുക. എന്നു പറഞ്ഞാല്‍, ആ ഫോണിനെക്കുറിച്ചുള്ള വിവരങ്ങള്‍ വീണ്ടും സര്‍വീസ് ചെയ്യേണ്ടി വന്നെങ്കില്‍ അറിയാനും സുരക്ഷാ വിശകലനത്തിനും ഭാവിയില്‍ ഫോണ്‍ നിര്‍മാണത്തില്‍ പരിഗണിക്കാനുമായി ഉള്‍ക്കൊള്ളിച്ചിരിക്കും.

ഇത് ഐഫോണ്‍ എക്‌സ്ആര്‍ മുതലുള്ള മോഡലുകള്‍ക്ക് മാത്രം

ഐഒഎസ് 15.2 ഐഫോണ്‍ 6എസ് മുതലുള്ള ഫോണുകള്‍ക്ക് ലഭിക്കുമെങ്കിലും സര്‍വീസ് ഹിസ്റ്ററി വിവരങ്ങള്‍ ഐഫോണ്‍ എക്‌സ്ആര്‍ (ടെന്‍ ആര്‍), എക്‌സ്എസ്, എക്‌സ്എസ് മാക്‌സ് സീരീസ് മുതലാണ് ലഭ്യമാകുക. ഐഫോണ്‍ എസ്ഇ സെക്കന്‍ഡ് എഡിഷനും ഇത് ഉണ്ടായിരിക്കും. ഐഫോണ്‍ 11 സീരീസ്, 12 സീരീസ്, 13 സീരീസ് എന്നിവയുടെ ബാറ്ററിയോ ഡിസ്‌പ്ലേയോ ക്യാമറയോ എല്ലാം മാറ്റിയിട്ടുണ്ടോ എന്ന് എളുപ്പത്തില്‍ അറിയാനാകും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JYcKmmkcx7DLbguMUoCT2K

Comments (0)

Leave a Reply

Your email address will not be published. Required fields are marked *