സ്മാര്‍ട്ട് ആകാനൊരുങ്ങി വൈദ്യുതി മന്ത്രാലയം, സ്ഥാപിച്ചത് 35,000 സ്മാര്‍ട്ട് മീറ്ററുകള്‍
കുവൈത്ത് സിറ്റി : അടിമുടി സ്മാര്‍ട്ട് ആകാന്‍ സേവന രീതികള്‍ മെച്ചപ്പെടുത്തി വൈദ്യുതി മന്ത്രാലയം. ഇതിന്റെ ഭാഗമായി ഹവല്ലി ഗവര്‍ണ്ണറേറ്റിലെ വാണിജ്യ മേഖലകളില്‍ 35,000 ളം സ്മാർട്ട് വൈദ്യുതി മീറ്ററുകൾ സ്ഥാപിച്ചതായി അധികൃതര്‍ പറഞ്ഞു. രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലും സ്മാർട്ട് വൈദ്യുതി മീറ്ററുകൾ സ്ഥാപിക്കുന്ന പദ്ധതി പുരോഗമിക്കുകയാണെന്ന് വൈദ്യുതി ജല മന്ത്രാലയം അറിയിച്ചു. ആദ്യ ഘട്ടത്തിൽ 2 ലക്ഷം മീറ്ററുകള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. പുതിയ മീറ്ററുകള്‍ സ്ഥാപിക്കുന്നതോടെ വൈദ്യുതി ദുരുപയോഗം കുറക്കാനും വൈദ്യുതി ചാർജ് യഥാസമയം ലഭ്യമാകാനും സാധ്യമാകും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JYcKmmkcx7DLbguMUoCT2K
വരും ഘട്ടങ്ങളിൽ കൂടുതല്‍ മേഖലകളില്‍ സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കും. വൈദ്യുതി വിതരണവും ജലവിതരണവും പൂർണമായി ഡിജിറ്റൈസ് ആകുന്നതിന്റെ ഭാഗമായാണ് സ്മാർട്ട് മീറ്റർ പദ്ധതി നടപ്പിലാക്കുന്നത്. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ വൈദ്യുതി മന്ത്രാലയത്തിന്റെ സ്മാര്‍ട്ട് ആപ്പുകളില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ഉപയോഗവുമായി സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭ്യമാകും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JYcKmmkcx7DLbguMUoCT2K
Comments (0)