Posted By user Posted On

മസ്തിഷ്കാഘാതം: പ്രവാസി മലയാളി ഡോക്ടര്‍ ഹിബ അന്തരിച്ചു

മസ്തിഷ്കാഘാതത്തെ തുടർന്ന് പ്രവാസി മലയാളി ഡോക്ടർ ​ഗൾഫിൽ മരിച്ചു. കണ്ണൂർ തലശ്ശേരി മേനപ്പുറം സ്വദേശിയും ഖത്തറിലെ ഹമദ് മെഡിക്കൽ കോർപ്പറേഷനിൽ ഡോക്ടറുമായിരുന്ന ഡോ. ഹിബ ഇസ്മയിൽ (30) ആണ് മരണപ്പെട്ടത്. മൂന്നാഴ്ച്ച മുമ്പാണ് ഹിബ ആൺ കുഞ്ഞിന് ജന്മം നൽകിയത്. കഴിഞ്ഞയാഴ്ച്ച അസാധാരണമായ  തലവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഹമദ് മെഡിക്കൽ കോർപ്പറേഷനിൽ പ്രവേശിപ്പിച്ചതോടെ വെൻറിലേറ്ററിൽ ജീവൻ രക്ഷിക്കാനായി ശ്രമം നടന്നുവരികയായിരുന്നു. അതിനിടെയാണ് കഴിഞ്ഞ ദിവസം രാവിലെ മരണം സംഭവിച്ചത്. ഗുരുതരമായ മസ്തിഷ്കാഘാതമാണ് ഹിബയ്ക്ക് സംഭവിച്ചതെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JYcKmmkcx7DLbguMUoCT2K

ഹമദ് മെഡിക്കൽ കോർപ്പറേഷൻ റേഡിയോളജി വിഭാഗത്തിൽ റെസിഡൻറ് ഡോക്ടറായിരുന്നു. പ്രസവ ശേഷം അമേരിക്കയിൽ ഉപരിപഠനത്തിന് പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് ഹിബ മരണത്തിന് കീഴടങ്ങിയത്. വർഷങ്ങളായി ഖത്തറിൽ പ്രവാസികളാണ് ഹിബയുടെ കുടുംബം. ഹമദ് ആശുപത്രിയിൽ തന്നെ ജനിച്ച് അവിടെ തന്നെ ജോലി ലഭിച്ച് അതെ ആശുപത്രിയിൽ വെച്ച് തന്നെയാണ് മരണവും സംഭവിച്ചത്. കോഴിക്കോട് സ്വദേശിയും ഖത്തർ ഫൌണ്ടേഷനിൽ ഡോക്ടറുമായ ഡോ. മുഹമ്മദ് ഷിനോയ് ആണ് ഭർത്താവ്. കണ്ണൂർ തലശ്ശേരി മേനപ്പുറം സ്വദേശി ഇസ്മയിലിൻറെയും മഹ്മൂദയുടെയും മകളാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഖത്തറിലെ അബൂ ഹമൂർ ഖബറിസ്ഥാനിൽ ഖബറടക്കി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JYcKmmkcx7DLbguMUoCT2K

Comments (0)

Leave a Reply

Your email address will not be published. Required fields are marked *