നിയമലംഘനം: 70 വര്‍ക്ക് ഷോപ്പുകളിലെ വൈദ്യുതി വിഛേദിച്ചു
കുവൈത്ത് സിറ്റി: കുവൈത്ത് മുനിസിപ്പാലിറ്റി ശുവൈഖില്‍ നിയമ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കാതെ പ്രവര്‍ത്തിച്ച 70 വര്‍ക്ക്ഷോപ്പുകളിലെ വൈദ്യുതി ബന്ധം വിഛേദിച്ചു. കൂടാതെ ഇതേ കാരണങ്ങള്‍ ചുമത്തിക്കൊണ്ട് 6 ഇന്‍ഡസ്ട്രിയല്‍ പ്ലോട്ടുകളിലെ വൈദ്യുതി കണക്ഷനും വേര്‍പെടുത്തി. ലൈസന്‍സില്ലാതെ ഈ പ്രദേശത്ത് പ്രവര്‍ത്തിച്ചുവന്ന 9 ഇന്‍ഡസ്ട്രിയല്‍ സ്ഥാപനങ്ങള്‍ക്കെതിരെ മറ്റ് നിയമ നടപടികളും സ്വീകരിച്ചു. കാപ്പിറ്റല്‍ ഗവര്‍ണര്‍ ശൈഖ് തലാല്‍ അല്‍ ഖാലിദും പരിശോധനാ സംഘത്തോടൊപ്പം ചേര്‍ന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JYcKmmkcx7DLbguMUoCT2K
മുനിസിപ്പാലിറ്റി അധികൃതര്‍ നടത്തിയ സമഗ്ര പരിശോധനയില്‍ അലക്ഷ്യമായി നിര്‍ത്തിയിട്ട 1080 വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിച്ചു. നിശ്ചിത സമയത്തിനകം ഈ വാഹനങ്ങള്‍ മാറ്റിയില്ലെങ്കില്‍ മുനിസിപ്പാലിറ്റി കണ്ടുകെട്ടുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JYcKmmkcx7DLbguMUoCT2K
Comments (0)