2022 ഓടെ സ്വദേശിവത്ക്കരണം പൂര്‍ത്തിയാക്കണം – കുവൈത്ത് സിവില്‍ സര്‍വിസ് കമ്മിഷന്‍
അടുത്ത വര്‍ഷം പൂര്‍ത്തിയാകുന്നതോടെ സ്വദേശിവത്കരണ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് സിവില്‍ സര്‍വിസ് കമ്മിഷന്‍ എല്ലാ ഗവണ്മെന്റ് ഡിപാര്‍ട്ട്മെന്റുകളോടും ആവശ്യപ്പെട്ടു. 2017 ല്‍ സ്വദേശിവത്ക്കരണ നടപടികള്‍ ആരംഭിക്കുന്ന സമയത്ത് തന്നെ 2022 നകം പദ്ധതി നടപ്പാക്കണമെന്ന് നിഷ്കര്‍ഷിച്ചിരുന്നു. അതിനാല്‍ ഏറ്റവും കാര്യക്ഷമമായ രീതിയില്‍ തന്നെ ഇതിനായുള്ള നടപടി ക്രമങ്ങള്‍ സ്വീകരിക്കണമെന്ന കര്‍ശന നിര്‍ദേശമാണ് സിവില്‍ സര്‍വിസ് കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JYcKmmkcx7DLbguMUoCT2K
കുവൈത്ത് പൗരന്മാര്‍ക്ക് കൂടുതല്‍ പരിഗണന കൊടുത്തുകൊണ്ട് ആരോഗ്യകരമായ ജനസംഖ്യാ അനുപാതം സാധ്യമാക്കുക എന്നതാണ് സ്വദേശിവത്ക്കരണത്തിന്റെ ഉദ്ദേശ്യം. അതുകൊണ്ട് തന്നെ നിബന്ധനകല്‍ക്കനുസരിച്ച് പ്രവാസികളെ നീക്കം ചെയ്യുകയും പകരം കുവൈത്തി യുവാക്കള്‍ക്ക് തൊഴില്‍ രംഗത്ത് സാധ്യത്യൊരുക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കമ്മിഷന്‍ ആവര്‍ത്തിച്ചു. അടുത്തിടെയായി സ്വദേശി വത്ക്കരണം നടപ്പാക്കുന്നത്ന്റെ ഭാഗമായുള്ള നടപടികള്‍ പല ഡിപ്പാര്‍ട്ട്മേന്റുകളും സ്വീകരിച്ചു വരുന്നത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JYcKmmkcx7DLbguMUoCT2K
Comments (0)