60 വയസിന് മുകളിലുള്ള പ്രവാസികള്‍ക്ക് താമസാനുമതി നീട്ടി നല്‍കിയേക്കും
കുവൈത്ത് സിറ്റി: കുവൈത്തിലുള്ള 60 വയസിന് മുകളില്‍ പ്രായമുള്ള പ്രവാസികള്‍ക്ക് താമസ കാലാവധി നീട്ടി നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഈ വിഭാഗത്തിലെ താമസാനുമതി അസാധുവായ പ്രവാസികള്‍ക്ക് താല്‍ക്കാലികമായി ഒന്ന് മുതല്‍ മൂന്ന് മാസം വരെ നീട്ടി നല്‍കാനാണ് ആഭ്യന്തര വകുപ്പ് ആലോചിക്കുന്നത്. 60 ന് മുകളില്‍ പ്രായമുള്ള, ബിരുദദാരികളല്ലാത്ത പ്രവാസികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നിരോധിക്കാനുള്ള നടപടികള്‍ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ വിഭാഗത്തില്‍ നടക്കുന്നുണ്ട്. അതിനാല്‍ ഇത്തരത്തിലുള്ളവര്‍ക്ക് താമസാനുമതി നീട്ടാന്‍ കഴിയില്ലെന്ന് പ്രാദേശിക മാധ്യമം റിപ്പോര്‍ത്റ്റ് ചെയ്തു.
കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GMVeMv9IJGv76joj5qGqwU
Comments (0)