ഏറ്റവും തിരക്കേറിയ നഗരം ലണ്ടന്‍, കുവൈത്ത് 998 – മത്
കുവൈത്ത് സിറ്റി: ലോകത്തെ ഏറ്റവും തിരക്കേറിയ നഗരം ലണ്ടൻ ആണെന്ന് അമേരിക്കയിലെ ട്രാൻസ്പോർട്ടേഷൻ അനാലിസിസ് കമ്പനിയായ എൻറിക്സ്. കുവൈത്ത് സിറ്റി 998 – മത് സ്ഥാനത്താണ് പട്ടികയിലുള്ളത്. അതുകൊണ്ട് തന്നെ അമിതമായ ട്രാഫിക് പ്രശ്നങ്ങള്‍ ഇവിടെയില്ല എന്ന് വേണം കണക്കാക്കാന്‍. 2020ൽ കുവൈത്ത് സിറ്റി 456 – മത് സ്ഥാനത്തായിരുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GMVeMv9IJGv76joj5qGqwU
50 രാജ്യങ്ങളിലെ 1,000 നഗരങ്ങളെ കുറിച്ച് നടത്തിയ പഠനത്തിൽ ഏറ്റവും മോശം ട്രാഫിക്കാണ് ലണ്ടനിൽ രേഖപ്പെടുത്തിയതെന്ന് ബ്ലൂംബർഗ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. പാരീസ്, ബ്രസൽസ്, മോസ്കോ, ന്യൂയോർക്ക് തുടങ്ങിയ രാജ്യങ്ങളാണ് ലണ്ടന് പിന്നാലെയുള്ള നഗരങ്ങള്‍. കോവിഡന്‍റെ ഭാഗമായുള്ള അടച്ചിടലിന് ശേഷം നഗര പ്രദേശങ്ങളിലെ ഗതാഗതം സാധാരണത്തെക്കാള്‍ വര്‍ധിച്ചതായി പഠനം പറയുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GMVeMv9IJGv76joj5qGqwU
Comments (0)