നികുതിയിളവ് വേണോ? ഇങ്ങനെ നിക്ഷേപിച്ചോളൂ
നികുതിയിളവ് ലഭ്യമാകാനുള്ള എളുപ്പവഴിയാണ് ബാങ്ക് നിക്ഷേപം. വര്‍ഷാവര്‍ഷം വന്‍ നികുതി അടക്കുന്നതില്‍ വലിയ ഇളവ് ഇതുവഴി ലഭിക്കും. നടപ്പ് സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ നാല് മാസത്തില്‍ താഴെ മാത്രമേ സമയമുള്ളൂ. അതുകൊണ്ട് തന്നെ നികുതിയിളവുകള്‍ക്കുള്ള കുറുക്കുവഴികള്‍സ്വീകരിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. ഓരോരുത്തര്‍ക്കും അനുജ്യോജ്യമായ നിക്ഷേപ മാര്‍ഗ്ഗങ്ങള്‍ തിരിച്ചറിഞ്ഞ് വേണം പ്രവര്‍ത്തിക്കാന്‍. ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കാം : കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GMVeMv9IJGv76joj5qGqwU
- 10 ശതമാനത്തില്‍ താഴെയുള്ള നികുതി സ്ലാബിലുള്ളവര്‍ക്ക് ഏറ്റവും അനുയോജ്യമായത് എഫ്.ഡി നിക്ഷേപങ്ങളാണ്. ചെറുകിട , സ്വകാര്യ ബാങ്കുകളാണ് കൂടുതല്‍ പലിശ നല്കുന്നതെന്നതിനാല്‍ അവയെ സമീപിക്കാം. അഞ്ചു ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് ക്രഡിറ്റ് ഗ്യാരണ്ടി കോർപറേഷന്റെ ഇൻഷുറൻസ് പരിരക്ഷയുള്ളതുകൊണ്ട് നിക്ഷേപം സുരക്ഷിതമായിരിക്കും. 80 സി പ്രകാരം ഒരു വർഷം 1.50 ലക്ഷം രൂപവരെയുള്ള നിക്ഷേപത്തിനാണ് നികുതിയിളവ് ലഭിക്കുക. അഞ്ചുവർഷത്തെ സ്ഥിര നിക്ഷേപം നടത്തിയാൽ ഇളവ് നേടാം. കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് പിന്‍വലിക്കാന്‍ സാധിക്കില്ല. ടാക്‌സ് സേവിങ് നിക്ഷേപത്തിന് ആർബിഎൽ ബാങ്ക് 6.30ശതമാനം പലിശ നൽകും. 1.5 ലക്ഷം രൂപ നിക്ഷേപിച്ചാൽ അഞ്ചുവർഷക്കാലാവധിയെത്തുമ്പോൾ പലിശയടക്കം 2.05 ലക്ഷം രൂപയാണ് ലഭിക്കുക.
യെസ് ബാങ്ക്: നിലവില്‍ 6.25ശതമാനം പലിശയാണ് നല്‍കുന്നത്. 1.50 ലക്ഷം രൂപയുടെ നിക്ഷേപം കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ 2.05 ലക്ഷമായി വര്‍ധിക്കും. ഐഡിഎഫ്‌സി ഫെസ്റ്റ് ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്: ഈ ബാങ്കുക കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GMVeMv9IJGv76joj5qGqwU ള്‍ ടാക്‌സ് സേവിങ് എഫ്ഡിക്ക് നൽകുന്നത് 6 ശതമാനം പലിശയാണ്. 1.50 ലക്ഷം രൂപ നിക്ഷേപിച്ചാൽ കാലാവധിയെത്തുമ്പോൾ 2.02 ലക്ഷം രൂപയാകും.
ഡിസിബി ബാങ്ക്: 5.95ശതമാനം പലിശയാണ് നിക്ഷേപങ്ങള്‍ക്ക് നല്‍കുന്നത്. അഞ്ചുവർഷം പൂർത്തിയാകുമ്പോൾ 1.50 ലക്ഷം രൂപയുടെ നിക്ഷേപം 2.02ലക്ഷമാകും.
ആക്‌സിസ് ബാങ്കും കരൂർ വൈശ്യ ബാങ്കും: സ്ഥിരനിക്ഷേപങ്ങള്‍ക്ക് 5.75ശതമാനം പലിശയാണ് നിലവില്‍ നല്‍കിവരുന്നത്. 1.50 ലക്ഷം രൂപയുടെ നീക്ഷേപം 2 ലക്ഷമായി ഉയരും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GMVeMv9IJGv76joj5qGqwU
Comments (0)