Posted By user Posted On

നിയമലംഘനം; 474 പ്രവാസികളെ കുവൈത്ത് നാട് കടത്തുന്നു

കുവൈത്ത് സിറ്റി : നിയമലംഘനങ്ങള്‍ നടത്തിയ 474 പ്രവാസികളെ കുവൈത്ത് നാട് കടത്തുന്നു. താമസ, തൊഴിൽ നിയമലംഘനം, ക്രിമിനൽ കേസുകൾ, സ്പോൺസർ മാറി  ജോലി ചെയ്യല്‍ തുടങ്ങിയ വിവിധ കുറ്റങ്ങൾ ചുമത്തിയാണ് നടപടി സ്വീകരിച്ചത്. ഇവരില്‍ 348 പുരുഷന്മാരും 126 സ്ത്രീകളുമുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BgRZYrR0i3i9Xasa70bpni

ഡിപോർട്ടേഷൻ ആന്റ് ടെമ്പററി ഡിറ്റൻഷൻ അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് പ്രതിനിധീകരിക്കുന്ന കറക്ഷണൽ സ്ഥാപനങ്ങളുടെ ജനറൽ അഡ്മിനിസ്‌ട്രേഷൻ, കഴിഞ്ഞ ആഴ്‌ചയിൽ രാജ്യത്ത് നിന്ന് നാടുകടത്തപ്പെട്ടവരുടെ പട്ടിക പുറത്തിറക്കി. ആഭ്യന്തര മന്ത്രി ഷെയ്ഖ് താമർ അൽ അലി, ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് ഫൈസൽ അൽ- നവാഫ് എന്നിവരുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടികള്‍ വേഗത്തിലായത്. ക്രിമിനല്‍ കുറ്റങ്ങളില്‍ അറസ്റ്റ് ചെയ്ത നിയമ ലംഘകർക്കെതിരെ ആവശ്യമായ  നിയമനടപടി സ്വീകരിക്കണമെന്നും അവരെ രാജ്യത്ത് നിന്ന് നാടുകടത്തുന്നതിനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നും നവാഫ് ആവശ്യപ്പെട്ടു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BgRZYrR0i3i9Xasa70bpni

Comments (0)

Leave a Reply

Your email address will not be published. Required fields are marked *