കര്‍ശന പരിശോധന, സുരക്ഷിതമല്ലാത്ത വാഹനങ്ങള്‍ പിടിച്ചെടുത്തു
കുവൈത്ത് സിറ്റി: വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നടത്തിയ പരിശോധനയില്‍ നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു. ജനറൽ ട്രാഫിക്ക് ഡിപ്പാട്ട്മെന്റിലെ ടെക്നിക്കൽ ഇൻസ്പെക്ഷൻ വിഭാഗം രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലുമായി നടത്തിയ കർശന പരിശോധനയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ കൃത്യമല്ലാത്ത നിരവധി വാഹനങ്ങളാണ് പിടിച്ചെടുത്തത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BgRZYrR0i3i9Xasa70bpni
ശബ്ദമലിനീകരണം ഉണ്ടാക്കുന്ന തരത്തിലുള്ള വാഹങ്ങള്‍, സുരക്ഷിതമല്ലാത്ത ടയറുകള്‍ ഉപയോഗിച്ചവ തുടങ്ങി വിവിധ തരത്തിലുള്ള സുരക്ഷാ വീഴ്ചകള്‍ വാഹനങ്ങളില്‍ കണ്ടെത്തി. ഫർവാനിയ ഗവർണറേറ്റിലാണ് ഏറ്റവും കൂടുതൽ ട്രാഫിക്ക് നിയമലംഘനങ്ങൾ കണ്ടെത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. രണ്ടാമതുള്ളത് അഹമ്മദി ഗവർണറേറ്റും പിന്നാലെ ജഹ്റ ഗവർണറേറ്റുമാണ്. വരും ദിവസങ്ങളിലും കർശന പരിശോധനകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BgRZYrR0i3i9Xasa70bpni
Comments (0)