കുവൈത്തിലെ അസ്സീമ മാളിൽ സിനിസ്കേപ്പ് 13 സ്ക്രീനുകള്‍ തുറന്നു
കുവൈത്ത് സിറ്റി: രാജ്യത്ത് സിനിമാ ആസ്വാദനം ഇനി ലോകോത്തര നിലവാരത്തിലേക്ക്. കുവൈത്ത് സിറ്റിയിലെ അസ്സീമ മാളില്‍ രണ്ട് നിലകളിലായി 13 സ്ക്രീനുകളിൽ സിനിമ ആസ്വദിക്കുന്നതിനുള്ള സൗകര്യമൊരുക്കിയതായി കുവൈത്ത് നാഷണൽ സിനിമ കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BgRZYrR0i3i9Xasa70bpni
രണ്ട് നിലകളിലായി 1,300 സീറ്റുകളുണ്ട്. ഡോൾബി വിഷൻ ടെക്നോളജി ഉപയോഗിച്ചുള്ള 290 പ്രീമിയം സീറ്റ് ഡോള്‍ബി സിനിമയും ഇവിടെയുണ്ട്. മിഡിൽ ഈസ്റ്റിൽ തന്നെ ആദ്യമായി 4 ഡിഎക്സും സ്ക്രീൻ എക്സും ഒന്നിക്കുന്ന 4ഡിഎക്സ് സ്ക്രീനും അവതരിപ്പിച്ചിട്ടുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BgRZYrR0i3i9Xasa70bpni
കൂടാതെ 270 ഡിഗ്രി പനോരമിക് വ്യൂ നൽകുന്ന മൾട്ടി പ്രൊജക്ഷൻ സിസ്റ്റവും ഇതിലുള്‍പ്പെടുന്നു. മസനൈന്‍ ഫ്ലോറില്‍ നാല് വി.ഐ.പി. സ്ക്രീനുകളുണ്ട്, ഇവിടെ 185 സീറ്റുകള്‍ ഒരുക്കിയിരിക്കുന്നു. ബാര്‍കോ ലേസര്‍ പ്രൊജക്ഷന്‍, ഡോൾബി 7.1 സൗണ്ട് സിസ്റ്റം എന്നിവ പ്രത്യേക അനുഭവം തന്നെ നല്‍കും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BgRZYrR0i3i9Xasa70bpni
Comments (0)