കുവൈത്തില്‍ 90,000 കോവിഡ് മുന്നണിപ്പോരാളികള്‍ക്ക് റേഷന്‍, പ്രവാസികളും പട്ടികയില്‍
കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങിയ 90000 പേര്‍ക്ക് റേഷന്‍ നല്കാന് തീരുമാനം. ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങള്‍ക്ക് കീഴിലുള്ള ജീവനക്കാരെയാണ് ഇതിനായി തിരഞ്ഞെടുത്തിട്ടുള്ളത്. അര്‍ഹരായവരുടെ പട്ടികയില്‍ സ്വദേശികളും വിദേശികളുമുള്‍പ്പെടെയുള്ള ജീവനക്കാരുണ്ട്. അരി, പഞ്ചസാര, കോൺ ഒായിൽ, പാൽപ്പൊടി, ഫ്രോസൻ ചിക്കൻ, പയറുവർഗങ്ങൾ, ടൊമാറ്റോ പേസ്റ്റ് എന്നിവയാണ് റേഷൻ കിറ്റിൽ ഉണ്ടാവുക. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FemqYCGBCPRCOzodYXBgga
40,000 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ബോണസ്:
റേഷന്‍ വിതരണത്തിന് പുറമേ കോവിഡ് പ്രതിരോധത്തിനായി അശ്രാന്ത പരിശ്രമം നടത്തിയ പൊതുമേഖലയിലുള്ള 40000 ആരോഗ്യ പ്രവർത്തകർക്ക് ബോണസ് നൽകാനും ധാരണയായിട്ടുണ്ട്.134 ദശലക്ഷം ദീനാറാണ് ഇതിനായി നീക്കി വെച്ചിട്ടുള്ളത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FemqYCGBCPRCOzodYXBgga
26 വകുപ്പുകളിലുള്ളവര്‍ക്ക് ആനുകൂല്യം:
ഏതെങ്കിലും വിധത്തില്‍ കോവിഡ് കാല സേവനങ്ങളിൽ ഏർപ്പെട്ട മറ്റു സർക്കാർ വകുപ്പുകളിലെ ജീവനക്കാർക്കും ആനുകൂല്യങ്ങൾ നൽകും. കർഫ്യൂ കാലത്ത് അഹോരാത്രം പ്രവര്‍ത്തിച്ച പൊലീസുകാർ, സൈനികർ, നാഷനൽ ഗാർഡ് അംഗങ്ങൾ തുടങ്ങിയവർക്കെല്ലാം ആനുകൂല്യം ലഭിക്കും. 600 ദശലക്ഷം ദീനാറാണ് എല്ലാ വകുപ്പുകളിലുമായി കോവിഡ് ബോണസ് നല്‍കുന്നതിനായി ആവശ്യമായി വരിക. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FemqYCGBCPRCOzodYXBgga
Comments (0)