കുവൈത്തില്‍ ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ സ്വീകരിച്ചത് 2,30,000 പേർ
കുവൈത്ത് സിറ്റി: രാജ്യത്ത് കോവിഡിനെതിരായുള്ള ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ സ്വീകരിച്ചത് 2,30,000 പേർ. കുവൈത്ത് പൗരന്‍മാരും വിദേശികളും ഉള്‍പ്പെടെയുള്ള കണക്കാണിത്. രണ്ടാം ഡോസ് എടുത്ത് ആറ് മാസം പിന്നിട്ടവർ ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്നാണ് നിര്‍ദേശത്തെ തുടര്‍ന്നാണ് ഇത്രയും പേര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചത്. ഒമിക്രോൺ വക ഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് മൂന്നാം ഡോസ് സ്വീകരിക്കാൻ എത്തുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FemqYCGBCPRCOzodYXBgga
കൊവിഡ് ന്‍റെ പുതിയ വേരിയന്റായ ഒമിക്രോൺ പടരുന്ന സാഹചര്യത്തിൽ മുഴുവന്‍ പേര്‍ക്കും ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ ഉള്‍പ്പെടെ നല്‍കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. രാജ്യത്തേ മൊത്തം ജന സംഖ്യയിൽ 18 ശതമാനം മാത്രമാണ് വാക്സിനേഷൻ സ്വീകരിക്കാൻ ബാക്കിയുള്ളതെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. രോഗങ്ങൾ ഉൾപ്പെടെ വിവിധ കാരണങ്ങളാൽ കുത്തി വെപ്പ് സ്വീകരിക്കാൻ കഴിയാത്തവരുടെ കണക്കാണ് ഇത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FemqYCGBCPRCOzodYXBgga
വാക്സിനേഷൻ നിരസിക്കുന്നവരുടെ എണ്ണം രാജ്യത്ത് താരതമ്യേനെ കുറവാണെന്നും ഇതുവരെ വാക്സിന്‍ എടുക്കാത്തവരെ കുത്തിവെപ്പിന് പ്രേരിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അധികൃതര്‍ പറഞ്ഞു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FemqYCGBCPRCOzodYXBgga
Comments (0)