Posted By user Posted On

കുവൈത്തില്‍ കോവിഡ് മുന്‍കരുതലുകള്‍ ഉറപ്പാക്കാന്‍ ഫീല്‍ഡ് ടീമുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും

കോവിഡ് ന്‍റെ പുതിയ വകഭേദമായ ഒമിക്രോണ്‍ പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ ഒരുങ്ങി കുവൈത്ത്. ഇതിനായി ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്മെന്റുകളുടെ നേതൃത്വത്തിലുള്ള പ്രത്യേക ഫീല്‍ഡ് ടീമുകളെ നിയോഗിക്കും. നിലവില്‍ ഭീതിജനകമായ അന്തരീക്ഷമില്ലെങ്കിലും അതിജാഗ്രതയോടെ നീങ്ങേണ്ട ഉത്തരവാദിത്തം ഓരോരുത്തര്‍ക്കുമുണ്ട്. അതുകൊണ്ട് തന്നെ നഗരങ്ങളിലും ഉള്‍പ്രദേശങ്ങളിലും ഒരുപോലെ കോവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ പിന്തുടരുന്നെണ്ടെന്നു ഉറപ്പാക്കും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FemqYCGBCPRCOzodYXBgga

അതിതീവ്രമായ മുന്‍ സാഹചര്യത്തില്‍ നിന്ന് മാറിയതോടെ പലയിടത്തും വേണ്ടത്ര ഫലപ്രദമായ രീതിയില്‍ മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നില്ല എന്ന റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിന്റെയും ഒമിക്രോണ്‍ പടരുന്ന സാഹചര്യം മുന്‍ നിര്‍ത്തിയുമാണ് ഫീല്‍ഡ് പരിശോധനകള്‍ ശക്തമാക്കുന്നത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FemqYCGBCPRCOzodYXBgga

ചില ഷോപ്പിംഗ്‌ മാളുകള്‍, മറ്റ് കച്ചവട സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ ഗൗരവകരമായ രീതിയില്‍ കോവിഡ് മുന്‍കരുതല്‍ സ്വീകരിക്കുന്നില്ല. ഇത്തരം സ്ഥലങ്ങളില്‍ വരുന്നവര്‍ കൃത്യമായ രീതിയില്‍ മാസ്ക് ധരിക്കുന്നുണ്ടോ എന്നും വാക്സിന്‍ സ്വീകരിച്ചവരാണോ എന്നും തിരിച്ചറിയാന്‍ പലയിടത്തും വേണ്ടത്ര പരിശോധനകളില്ല എന്നതാണ് പരിശോധനകള്‍ ശക്തിപ്പെടുത്തുന്നതിന് പിന്നിലെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FemqYCGBCPRCOzodYXBgga

സോഷ്യല്‍ അഫയേഴ്സ് മിനിസ്ട്രി ഫീല്‍ഡ് ടീം, കുവൈത്ത് മുനിസിപ്പാലിറ്റി ടീം എന്നിവര്‍ ഇത്തരം സ്ഥലങ്ങളില്‍ വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കും. വാണിജ്യ സമുച്ചയങ്ങള്‍, ഹോട്ടലുകള്‍, മറ്റ് പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ എല്ലാം തന്നെ നിരന്തരമായ പരിശോധനകള്‍ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FemqYCGBCPRCOzodYXBgga

Comments (0)

Leave a Reply

Your email address will not be published. Required fields are marked *