പ്രവാസികള്‍ക്ക് സാമ്പത്തിക, സാമൂഹ്യ സുരക്ഷിതത്വം: പ്രവാസി ഡിവിഡന്റ് പദ്ധതിയെക്കുറിച്ച് അറിയേണ്ടതെല്ലാം
പ്രവാസികള്‍ക്ക് സാമ്പത്തിക പരിരക്ഷയോടൊപ്പം സാമൂഹ്യ സുരക്ഷിതത്വവും ഉറപ്പാക്കുന്ന ഡിവിഡന്റ് പദ്ധതിയെ കുറിച്ച് അറിഞ്ഞില്ലേ? പ്രവാസി കേരളീയരുടെ ക്ഷേമ പരിപാടികള്‍ വിപുലപ്പെടുത്തുന്നതിനും പ്രവാസി നിക്ഷേപങ്ങള്‍ ജന്മനാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിനുമായി കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച നൂതന ദീര്‍ഘകാല നിക്ഷേപ പദ്ധതിയാണ് പ്രവാസി ഡിവിഡന്റ് പദ്ധതി. നിക്ഷേപ സുരക്ഷയോടൊപ്പം പ്രവാസി കേരളീയര്‍ക്കും ജീവിത പങ്കാളിക്കും ആജീവാനാന്തം പ്രതിമാസ സുരക്ഷിത വരുമാനം ഉറപ്പ് നല്‍കുന്ന പദ്ധതിയാണിത്. മൂന്ന് ലക്ഷം രൂപ മുതല്‍ 51 ലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്ന ദീര്‍ഘകാല പദ്ധതിയില്‍ നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ വിഹിതം ഉള്‍പ്പെടെ 10 ശതമാനം ഡിവിഡന്റ് ഉറപ്പായും ലഭിക്കുന്നു. ആദ്യ മൂന്ന് വര്‍ഷങ്ങളിലെ 10 ശതമാനം ഡിവിഡന്റിന്റെ നികുതി കഴിച്ചുള്ള തുക നിക്ഷേപ തുകയോട് കൂട്ടിച്ചേര്‍ക്കും. നാലാം വര്‍ഷം മുതല്‍ നിക്ഷേപകര്‍ക്ക് പ്രതിമാസ ഡിവിഡന്റ് ലഭിച്ച് തുടങ്ങും. നിക്ഷേപ തുക പിന്‍വലിക്കാന്‍ കഴിയില്ല എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FemqYCGBCPRCOzodYXBgga
നിക്ഷേപകരുടെ കാലശേഷം പങ്കാളിക്ക് ഡിവിഡന്റ് ലഭ്യമാപങ്കാളിയുടെ കാലശേഷം നോമിനിക്ക് നിക്ഷേപ തുകയൊടൊപ്പം കൂട്ടിചേര്‍ക്കപ്പെട്ട ആദ്യ മൂന്ന് വര്‍ഷങ്ങളിലെ ഡിവിഡന്റ് സഹിതം നിക്ഷേപ തുക തിരികെ നല്‍കുന്നതാണ്. വളരെ ചെറിയകാലയളവിനുള്ളില്‍ 250 കോടിയില്‍ പരം രൂപ പ്രവാസി ഡിവിഡന്റ് പദ്ധതിയില്‍ പ്രവാസികള്‍ നിക്ഷേപിച്ചിട്ടുണ്ട്. പദ്ധതിയിലേക്കുള്ള നിക്ഷേപം www.pravasikerala.org എന്ന വെബ്‌സൈറ്റുവഴി ഓണ്‍ലൈനായി നടത്താവുന്നതാണ്. നിക്ഷേപ സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി തന്നെ ലഭിക്കും. പ്രവാസികള്‍ക്ക് സാമ്പത്തിക പരിരക്ഷയോടൊപ്പം സാമൂഹ്യ സുരക്ഷിതത്വവും ഉറപ്പാക്കുന്ന ഈ പദ്ധതി ഇത്തരത്തില്‍ ഇന്ത്യയിലെ തന്നെ ആദ്യത്തേതാണ്.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FemqYCGBCPRCOzodYXBgga
Comments (0)