കുവൈത്തില്‍ കുറ്റകൃത്യങ്ങള്‍ കൂടുന്നു, തടയാന്‍ സുരക്ഷാ ക്യാമ്പയിന്‍
കുവൈത്ത് സിറ്റി: രാജ്യത്ത് ക്രിമിനല്‍ സംഭവങ്ങളും മറ്റ് കുറ്റകൃത്യങ്ങളും വർധിക്കുന്ന സാഹചര്യത്തില്‍ പ്രത്യേക സുരക്ഷാ ക്യാമ്പയിനുമായി ആഭ്യന്തര മന്ത്രാലയത്തിലെ ഫീൽഡ് വിഭാഗങ്ങൾ. വിഷയം ശ്രദ്ധയില്‍പ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ ആഭ്യന്തര മന്ത്രി ഷെയ്ഖ് താമർ അൽ അലി പരിഹാരം കണ്ടെത്താൻ ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറി ലഫ്റ്റനന്റ് ജനറൽ ഷെയ്ഖ് ഫൈസൽ അൽ നവാഫിന്റെ നിർദേശപ്രകാരമാണ് നടപടികൾ സ്വീകരിച്ചത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FemqYCGBCPRCOzodYXBgga
ബീച്ചുകളിലും പബ്ലിക്ക് പാർക്കുകളിലും ഉൾപ്പെടെ നടത്തിയ സുരക്ഷാ പരിശോധനയിൽ നിയമലംഘിച്ച ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ, ആറ് വാഹനങ്ങളും പിടിച്ചെടുത്തു. പ്രധാന സ്ട്രീറ്റുകൾ, കൊമേഴ്സൽ കോംപ്ലക്സുകൾ തുടങ്ങി യുവാക്കൾ കൂടുതലായി കൂട്ടം കൂടുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് സുരക്ഷാ ക്യാമ്പയിൻ നടത്തിയത്. നിയമലംഘകരെ പിടികൂടുന്നതിനായി രാജ്യം മുഴുവൻ ഇത്തരത്തിലുള്ള സുരക്ഷാ ക്യാമ്പയിനുകൾ സംഘടിപ്പിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FemqYCGBCPRCOzodYXBgga
Comments (0)