ഗള്‍ഫ് നാടുകളിലും ഒമിക്രോണ്‍ ആശങ്ക, കുവൈത്തില്‍ പ്രതിരോധം ശക്തിപ്പെടുത്തി
കുവൈത്ത് സിറ്റി: ഒമിക്രോൺ വകഭേദം പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കാന്‍ തീരുമാനിച്ച് കുവൈത്ത് അധികൃതര്‍. പ്രത്യേകിച്ച് സൗദി, യു.എ.ഇ എന്നീ ഗൾഫ് രാജ്യങ്ങളിൽ കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദം പടരുന്നതും ഗൗരവത്തോടെയാണ് നിരീക്ഷിക്കുന്നത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FAaedS4YHejEmmSV7zm6vT
ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ വിദേശത്തുനിന്നെത്തുന്നവരുടെ യാത്രാചരിത്രം കര്‍ശനമായി പരിശോധിക്കാൻ വ്യോമയാന വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒമിക്രോൺ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ അടുത്ത കാലത്ത് സന്ദര്‍ശനം നടത്തിയിട്ടുണ്ടെങ്കില്‍ അവരെ പ്രത്യേകം നിരീക്ഷിക്കുകയും പരിശോധന നടത്തുകയും ചെയ്യണമെന്നും നിര്‍ദേശമുണ്ട്. ജി.സി.സി കൂട്ടായ്മയിലെ മറ്റു രാജ്യങ്ങളിലെ ആരോഗ്യ സാഹചര്യങ്ങളും മറ്റും സൂക്ഷ്മമായി നിരീക്ഷിക്കുകയും പിന്തുടരുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FAaedS4YHejEmmSV7zm6vT
അതേസമയം, കുവൈത്തിൽ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നു പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് പറഞ്ഞു. ആശ്വാസകരമായ ആരോഗ്യസാഹചര്യമാണ് രാജ്യത്തുള്ളത്. മറ്റു ഗൾഫ് നാടുകളിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കുവൈത്ത് ആർമി ക്യാമ്പ് സന്ദർശിച്ച ശേഷം മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FAaedS4YHejEmmSV7zm6vT
Comments (0)