Posted By user Posted On

കള്ളപ്പണം വെളുപ്പിക്കല്‍, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് തടവ്

കുവൈത്ത് സിറ്റി: രണ്ട് മില്യൺ ദിനാർ കള്ളപ്പണം വെളുപ്പിച്ച കേസില്‍ ആരോപണ വിധേയനായ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ കുവൈത്തില്‍ തടവില്‍. ജനറൽ ഫയർ ഡിപ്പാർട്ട്‌മെന്റിലെ പേറോൾ വിഭാ​ഗത്തിലുള്ള ജീവനക്കാരനായ ഇയാളെ 21 ദിവസത്തേക്ക് തടവിലാക്കാനും സെൻട്രൽ ജയിലിലേക്ക് റഫർ ചെയ്യാനും പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു.

കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FAaedS4YHejEmmSV7zm6vT

പേറോൾ വിഭാ​ഗത്തിലുള്ള ജോലിയും സ്വാധീനവും ഉപയോഗപ്പെടുത്തി സ്വന്തം ശമ്പളം ഉയര്‍ത്തിയതിനും കേസുണ്ട്. ഇതുസംബന്ധിച്ച രഹസ്യ വിവരം അധികൃതര്‍ക്ക് ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ശിക്ഷാ നടപടികളിലേക്ക് നീങ്ങിയത്. മാസം 2000 ദിനാര്‍ മാത്രം ശമ്പളമുണ്ടായിരുന്ന സ്ഥാനത്ത് നിലവിലെ പ്രതിമാസ ശമ്പള സർട്ടിഫിക്കറ്റ് 4,000 ദിനാറിന് മുകളിലാണ്. കള്ളപ്പണം വെളുപ്പിച്ചതുവഴി മുബാറക്കിയ പ്രദേശത്ത് ഒരു കച്ചവടസ്ഥാപനം വാങ്ങിയെന്നുള്ള വിവരവും കേസിനെ ബലപ്പെടുത്തി.

കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FAaedS4YHejEmmSV7zm6vT

Comments (0)

Leave a Reply

Your email address will not be published. Required fields are marked *