ഒമിക്രോണ്‍ ഭീതിയില്‍ കുവൈത്തിലെ 20 ശതമാനം യാത്രക്കാര്‍ ടിക്കറ്റ് റദ്ദാക്കി
കുവൈത്ത് സിറ്റി: ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്ന സാഹചര്യത്തില്‍ കുവൈറ്റിൽ നിന്നുള്ള 20% യാത്രക്കാര്‍ ടിക്കറ്റുകൾ റദ്ദാക്കി. മുന്‍ സാഹചര്യം ആവര്‍ത്തിക്കുമോ എന്ന ആശങ്കയിലാണ് യാത്രക്കാരുടെ ഈ തീരുമാനം. പുതുവർഷ, ക്രിസ്തുമസ് തുടങ്ങിയ ആഘോഷ സമയത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവരാണ് റദ്ദാക്കിയവരില്‍ കൂടുതലും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FAaedS4YHejEmmSV7zm6vT
ആദ്യഘട്ട വൈറസ് വ്യാപനത്തിന്റെ ആഘാതത്തില്‍ നിന്ന് മാറികുവൈറ്റിലെ ടൂറിസം, ട്രാവൽ ഓഫീസുകളുടെ വിൽപ്പന 2021 ജനുവരി മുതൽ സെപ്റ്റംബർ വരെ ഏകദേശം 115 ശതമാനം വർധിച്ചു, 2020 കാലയളവിനെ അപേക്ഷിച്ച് 101 ദശലക്ഷം ദിനാറിലെത്തി. എന്നാല്‍ പുതിയ സാഹചര്യം പ്രതിസന്ധി സൃഷ്ടിക്കുമോയെന്ന ആശങ്ക എല്ലാവരിലുമുണ്ട്. പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ കേസുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FAaedS4YHejEmmSV7zm6vT
Comments (0)