Posted By user Posted On

യു.എ.ഇ ദേശീയദിനം; വ്യത്യസ്ത ആശംസയുമായി കുവൈത്ത്

കു​വൈ​ത്ത്​ സി​റ്റി: യു.എ.ഇ. ദേശീയ ദിനാഘോഷത്തിന് വ്യത്യസ്ത രീതിയിലുള്ള ആശംസയുമായി കുവൈത്ത്. യു.എ.ഇ. 50ാമ​ത്​ ദേ​ശീ​യ ദി​നാ​ഘോ​ഷമാഘോഷിക്കുന്ന വേളയില്‍ കു​വൈ​ത്ത്​ ട​വ​റി​ൽ യു.​എ.​ഇ ദേ​ശീ​യ പ​താ​ക​യു​യുടെ മാതൃക ഡിജിറ്റല്‍ രീതിയില്‍ പ്രദര്‍ശിപ്പിച്ചാണ് വേറിട്ട ആശംസ നല്‍കിയത്. കൂടാതെ സൂ​ഖ്​ മു​ബാ​റ​കി​യ ഉ​ൾ​പ്പെ​ടെയുള്ള മറ്റ് പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലും യു.​എ.​ഇ ദേ​ശീ​യ​പ​താ​ക ഇത്തരത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/Fq1i8MvYnGL2TthtoBeBmF

ഇതോടൊപ്പം കു​വൈ​ത്ത്​ രാ​ഷ്​​ട്ര​നേ​താ​ക്കളും ആശംസകള്‍ നേര്‍ന്നു. കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ്​ ന​വാ​ഫ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, കി​രീ​ടാ​വ​കാ​ശി ശൈ​ഖ്​ മി​ശ്​​അ​ൽ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹ്, പാ​ർ​ല​മെൻറ്​ സ്​​പീ​ക്ക​ർ മ​ർ​സൂ​ഖ്​ അ​ൽ ഗാ​നിം എ​ന്നി​വ​രാ​ണ്​ ആ​ശം​സ അ​റി​യി​ച്ച​ത്. എ​ല്ലാ​മേ​ഖ​ല​യി​ലും പു​രോ​ഗ​തി​യി​ലേ​ക്ക്​ കു​തി​ക്കാ​ൻ യു.​എ.​ഇ​ക്ക്​ ക​ഴി​യ​െ​ട്ട​യെ​ന്ന്​ ആ​ശം​സി​ച്ച അ​മീ​ർ ഇ​രു രാ​ഷ്​​ട്ര​വും ത​മ്മി​ലു​ള്ള സൗഹൃദം എന്നും നിലനില്‍ക്കട്ടെയെന്നും ആശംസിച്ചു. ​കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/Fq1i8MvYnGL2TthtoBeBmF

Comments (0)

Leave a Reply

Your email address will not be published. Required fields are marked *