കുവൈത്തിലെ അൽ ഫിർദൗസ് സ്ട്രീറ്റിൽ ലഹരിക്കച്ചവടം, രണ്ട് പേര്‍ അറസ്റ്റില്‍
കുവൈത്ത് സിറ്റി: അൽ ഫിർദൗസ് സ്ട്രീറ്റിൽ ഹാഷിഷ് അടക്കമുള്ള ലഹരി വസ്തുക്കള്‍ കച്ചവടം ചെയ്ത രണ്ടു പേര്‍ അറസ്റ്റിലായി. ഇവര്‍ ലഹരി ഉത്പന്നങ്ങള്‍ കച്ചവടം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ നേരത്തെ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു, ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുറ്റവാളികളെ ഡ്രഗ് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷൻ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 2,000 ലഹരി ഗുളികകൾ, അഞ്ച് ഗ്രാം ഹാഷിഷ്, അഞ്ച് ഗ്രാം കെമിക്കൽ, 1,215 കുവൈത്തി ദിനാർ എന്നിവയാണ് കണ്ടെടടുത്തത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FAaedS4YHejEmmSV7zm6vT
ലഹരി ഉത്പന്നങ്ങള്‍ കച്ചവടം നടത്തിയവരില്‍ ഒരാൽ സിറിയൻ പൗരനും രണ്ടാമത്തെയാൾ ബിദൂനിയുമാണ്. ഒരാളെ കബ്ദ് പ്രദേശത്ത് നിന്നും മറ്റൊരാളെ വഫ്ര പ്രദേശത്ത് നിന്നുമാണ് അറസ്റ്റ് ചെയ്തത്. വീഡിയോയിലുള്ള തങ്ങൾ തന്നെയാണെന്ന് ഇരുവരും സമ്മതിച്ചതായാണ് വിവരം. വീഡിയോകൾ പുറത്ത് വന്ന സാഹചര്യത്തിൽ ഒളിവിൽ പോയ ഇരുവരെയും 24 മണിക്കൂറിനുള്ളിൽ പിടികൂടാനായി ഡ്രഗ് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷൻ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FAaedS4YHejEmmSV7zm6vT
Comments (0)