Posted By user Posted On

സ്ഥിതിഗതികള്‍ മാറി, എക്സ്ചേഞ്ച് കമ്പനികളുടെ ലാഭത്തില്‍ 5 ശതമാനം വര്‍ധനവുണ്ടാകും

കുവൈത്ത് സിറ്റി: കോവിഡ് കാലത്തെ ഗുരുതര പ്രതിസന്ധിയുടെ സാഹചര്യത്തില്‍ നിന്ന് മാറി ഈ വർഷം എക്സ്ചേഞ്ച് കമ്പനികള്‍ ലാഭത്തിലേക്ക് കുതിക്കുമെന്ന് കുവൈത്തി ഫെഡറേഷൻ ഓഫ് എക്സ്ചേഞ്ച്  കമ്പനീസ് ചെയർമാൻ അബ്‍ദുള്ള അൽ മുല്ല പറഞ്ഞു. ഇത്തരം കമ്പനികളുടെ ലാഭം അഞ്ച് ശതമാനമെങ്കിലും വർധിക്കുമെന്നാണ് പ്രതീക്ഷ. മുന്‍ വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോൾ സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെട്ട അവസ്ഥയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FAaedS4YHejEmmSV7zm6vT

കോവിഡ് പശ്ചാത്തലത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയനുഭവിച്ച മേഖലയാണിത്, വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതോടെ നഷ്ടത്തിലായ നിരവധി കമ്പനികളാണ് പൂട്ടി പോയത്. കോവിഡിന് ശേഷം രാജ്യത്തേക്കുള്ള പ്രവേശന നടപടിക്രമങ്ങൾ സുഗമമാക്കിയത് എക്സ്ചേഞ്ച് കമ്പനികളുടെ വളർച്ചയ്ക്ക് മുതല്‍ക്കൂട്ടായിട്ടുണ്ട്.  കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FAaedS4YHejEmmSV7zm6vT

എന്നാല്‍ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ മൂന്ന് എക്സ്ചേഞ്ച് കമ്പനികളുടെ ലൈസൻസ് റദ്ദാക്കുമെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സാമ്പത്തിക നിയന്ത്രണം, കള്ളപ്പണം വെളുപ്പിക്കൽ നിയമം, കംപ്ലയിൻസ് കൺട്രോൾ എന്നിവയുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ പാലിക്കാത്തതാണ് ഇതിനു കാരണം. സെൻട്രൽ ബാങ്ക് മുന്നോട്ട് വെച്ച വ്യവസ്ഥകള്‍ പാലിക്കാതിരുന്നാല്‍ ഇത്തരം നടപടികള്‍ സ്വീകരിക്കും.  കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FAaedS4YHejEmmSV7zm6vT

https://www.kuwaitvarthakal.com/2021/12/02/no-worries-government-spokesman-says-health-in-country-is-satisfactory/
https://www.kuwaitvarthakal.com/2021/12/02/diseases-including-aids-23733-expatriates-expelled-from-the-country/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *