പ്രവാസികളുടെ ബജറ്റിന്റെ താളം തെറ്റിച്ച് അവശ്യസാധനങ്ങളുടെ വിലക്കയറ്റം
കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധിയുടെ ഫലമായി കുവൈത്തില്‍ അവശ്യ വസ്തുക്കളുടെ വില കുതിച്ചുയര്‍ന്നു. പച്ചക്കറികൾ, പഴങ്ങൾ, മത്സ്യം, മാംസം തുടങ്ങിയ ദൈനംദിന അവശ്യ വസ്തുക്കള്‍ സാധാരണക്കാരുടെ ബജറ്റിന് പ്രതികൂലമാകുകയാണ്. ഒഴിച്ചുകൂടാനാകാത്ത മരുന്ന്,ചികിത്സാ സാമഗ്രികള്‍ എന്നിവയുടെയും വില നിയന്ത്രണമില്ലാതെ കുതിക്കുകയാണ്. വസ്ത്രങ്ങൾ, സ്റ്റേഷനറി, പഠനോപകരണങ്ങൾ തുടങ്ങിയവക്കും ഇരട്ടി വിലയായി. എന്നാല്‍ ഈ സാഹചര്യം മറികടക്കാന്‍ പ്രാപ്തമായ രീതിയില്‍ ജനങ്ങളുടെ വരുമാനത്തില്‍ വര്‍ധനവ് ഉണ്ടായിട്ടില്ല. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FAaedS4YHejEmmSV7zm6vT
കൂടുതല്‍ ഭക്ഷ്യ ഉൽപന്നങ്ങളുടെ വില വർധിപ്പിക്കാൻ അനുമതി തേടി കമ്പനികൾ വാണിജ്യ മന്ത്രാലയത്തിന് അപേക്ഷ നൽകിയെങ്കിലും പരിഗണിക്കപ്പെട്ടിട്ടില്ല. ആഗോള തലത്തിൽ അസംസ്കൃത ഉൽപന്നങ്ങളുടെ വില വർധനയും സമുദ്ര, വ്യോമ ചരക്കുനീക്കത്തിെൻറ ചെലവ് വർധിച്ചതും ചൂണ്ടിക്കാട്ടിയാണ് നിർമാതാക്കൾ വില വർധനക്ക് അനുമതി തേടിയത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FAaedS4YHejEmmSV7zm6vT
അസംസ്കൃത വസ്തുക്കളുടെ വില വർധിച്ചതിനാൽ ഉൽപാദകർക്ക് വില കൂട്ടുകയല്ലാതെ മറ്റ് മാര്‍ഗമില്ല. വലിയ ലാഭാമില്ലാതെയാണ് പല കച്ചവടങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നത്. സർക്കാറിെൻറ വില നിയന്ത്രണം ഉള്ള ഉൽപന്നങ്ങൾക്കും അസംസ്കൃത വസ്തുക്കളുടെ വില കൂടിയിട്ടുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FAaedS4YHejEmmSV7zm6vT
Comments (0)