Posted By user Posted On

എയിഡ്സ് ഉള്‍പ്പെടെയുള്ള രോഗങ്ങള്‍: രാജ്യത്ത് നിന്ന് പുറത്താക്കപ്പെട്ടത് 23,733 പ്രവാസികള്‍

കുവൈത്ത് സിറ്റി: ആരോഗ്യ പരിശോധനകള്‍ക്ക് ശേഷം എയിഡ്സ് ഉള്‍പ്പെടെയുള്ള ഗുരുതര രോഗങ്ങള്‍ ബാധിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് 23,733 പ്രവാസികള്‍ രാജ്യത്ത് നിന്ന് പുറത്താക്കപ്പെട്ടു.  കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെയാണ്‌ ഇത്രയും പ്രവാസികള്‍ക്ക് കുവൈത്തില്‍ നിന്ന് തിരിച്ചു പോകേണ്ടതായി വന്നത്. 2010 – 2019 കാലയളവിനുള്ളിലെ കണക്കാണിത്. ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ അല്‍ റായ് പ്രസിദ്ധീകരിച്ചിരുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FAaedS4YHejEmmSV7zm6vT

പുറത്താക്കപ്പെട്ടവരില്‍ 2,111 പേര്‍ക്ക് എയിഡ്സ് ബാധിച്ചതായി കണ്ടെത്തിയിരുന്നു. അതായത് ഏകദേശം 211 പേര്‍ ഓരോ വര്‍ഷവും രാജ്യത്ത് എയിഡ്സ് രോഗത്തിന് ഇരയാകുന്നുണ്ട്‌. കൂടാതെ, മലേറിയ, ഫൈലേറിയാസിസ്, ട്യൂബര്‍ക്കുലോസിസ്, ഹെപ്പറ്റൈറ്റ്‌സ് B, C എന്നിവ കണ്ടെതിയവരും രാജ്യത്ത് നിന്ന് പുരത്താക്കപ്പെട്ടവരുടെ പട്ടികയിലുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FAaedS4YHejEmmSV7zm6vT

ഓരോ വര്‍ഷവും പുറത്താക്കപ്പെട്ട പ്രവാസികളുടെ എണ്ണം:

2019 – 2355

2018 – 2468

2017 – 2931

2016 – 2470

2015 – 2847

2014 – 2724

2013 – 2360

2012 – 1921

2011 – 1843

2010 – 1814 കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FAaedS4YHejEmmSV7zm6vT

Comments (0)

Leave a Reply

Your email address will not be published. Required fields are marked *