അമ്മമാരായ ജീവനക്കാര്‍ക്ക് ജോലി സമയത്തില്‍ 2 മണിക്കൂര്‍ ഇളവ്
കുവൈത്ത് സിറ്റി: കുഞ്ഞുങ്ങളെ പരിച്ചരിക്കേണ്ടതായുള്ള അമ്മമാരുടെ ജോലി സമയം കുറയ്ക്കണമെന്ന് പാർലമെന്റിൽ നിർദേശം. ജോലി സമയം രാവിലെ എട്ടര മുതൽ ഉച്ചയ്ക്ക് 12.30 വരെയാക്കണമെന്നാണ് നിര്‍ദേശത്തിൽ പറയുന്നത്. രാത്രി ഷിഫ്റ്റ് ഉണ്ടെങ്കിൽ ശമ്പളത്തിൽ കുറവില്ലാതെ തന്നെ രണ്ട് മണിക്കൂർ ജോലി സമയം കുറയ്ക്കണമെന്നും ശുപാര്‍ശയില്‍ ഉന്നയിക്കുന്നുന്നു. കുഞ്ഞിന്റെ ജനനം മുതലുള്ള നിശ്ചിത കാലത്തേക്കാണ് ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ കഴിയുക. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/Fq1i8MvYnGL2TthtoBeBmF
അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിനും കുടുംബത്തിന്റെ കെട്ടുറപ്പ് നിലനിര്‍ത്തുന്നതിനും ആവശ്യമായ നിയമനിര്‍മാണം ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. കുട്ടികളോടും കുടുംബത്തോടും കരുതൽ വേണമെന്ന ആശയമാണ് കുവൈത്ത് ഭരണഘടന മുന്നോട്ട് വയ്ക്കുന്നത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/Fq1i8MvYnGL2TthtoBeBmF
കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച ആർട്ടിക്കിൾ 55, 2015ലെ നിയമ നമ്പർ 21 ഭേദഗതി ചെയ്യണമെന്ന നിർദേശം നിരവധി ഡെപ്യൂട്ടികൾ മുന്നോട്ട് വെച്ചിട്ടുണ്ട്. കുടുംബത്തിന്റെ അസ്തിത്വം സംരക്ഷിക്കുക, ബന്ധങ്ങളെ ശക്തിപ്പെടുത്തുക, മാതൃത്വം, ബാല്യം എന്നീ അവസ്ഥകളെ സംരക്ഷിക്കുകയും ചെയ്യണമെന്നാണ് ആർട്ടിക്കിൾ 9 വിശദീകരിക്കുന്നത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/Fq1i8MvYnGL2TthtoBeBmF
Comments (0)